കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യ മാറിയോ അതോ ശെരിക്കും കലിയുഗം ആയോ എന്നൊരു തോന്നല്‍ ഉളവാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇന്ത്യയിലെ ഏറ്റവും ധനികന്മാര് ആയ ഗുജറാത്തി പട്ടേല്‍ സമുദായ അംഗങ്ങള്‍ OBC സ്റ്റാറ്റസ് വേണം എന്നും പറഞ്ഞു ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനം ആകെ തകര്‍ക്കുന്ന രീതിയില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന കാഴ്ച. ആ പ്രക്ഷോഭത്തിന്റെ നേതാവ് ആഹ്വാനം ചെയ്യുന്നു പോലീസുകാരെ തല്ലിക്കൊല്ലണമെന്ന്.
ആട്ടിറച്ചി കഴിച്ചവനെ മാട്ടിറച്ചി കഴിച്ചു എന്നും പറഞ്ഞു തല്ലിക്കൊല്ലുന്നു...അതിനു പ്രേരിപ്പിച്ചവനാകട്ടെ രണ്ടോളം ബീഫ് ഫാക്ടറികള്‍ നടത്തുന്നയാളും. അദ്ദേഹവും പറയുന്നു ഹിന്ദു ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തത് എന്ന്.
ഓരോ വര്‍ഷവും ഡല്‍ഹിയില്‍ തെരുവ് നായ്ക്കള്‍ നൂറുകണക്കിന് പേരെ കടിച്ചു കൊല്ലുകയും, മറ്റ് അനേകായിരം പേരെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ അടുത്തിടക്കാണ് ഡല്‍ഹിയിലെ ഒരു പാവപ്പെട്ട സൈക്കിള്‍ റിക്ഷക്കാരന്റെ എട്ടുവയസ്സുകാരന് മകനെ തെരുവ് പട്ടികള്‍ കടിച്ചു കൊന്നത്. ഒരു ദിവസം രാത്രി വീട്ടില്‍പോകുമ്പോള്‍ എന്റെ ഡ്രൈവര്‍ രാധാകൃഷ്ണനെയും തെരുവ് പട്ടികള്‍ വെറുതെ വിട്ടില്ല. അദ്ദേഹം പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പൊയപ്പോള്‍ അവിടെ കണ്ട നീണ്ടനിരയില്‍ നില്ക്കുന്നവര് മുഴുവന്‍ പട്ടിണിപാവങ്ങള്‍. ഇവരാണല്ലേ തെരുവില്‍ ജീവിക്കുന്നവര്‍; കാറില്‍ പോകുന്നവരെ എന്തായാലും തെരുവ് പട്ടികള്‍ കടിക്കില്ല. ഇവറ്റകളുടെ ആഗോളസംരക്ഷണവും ദേശീയസംരക്ഷണവും അതാണ് ഒരു പ്രമുഖ ക്യാബിനെറ്റ് മന്ത്രിയുടെ ആഗോള അജണ്ട.
ഇന്നലെ ഈ മഹതി നോബല്‍ സമ്മാന ജേതാവായ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന പതിമൂന്നോളം അനാഥാലയങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇന്ത്യയില്‍ ഒരു വര്‍ഷം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ശേഷിയില്ലാത്ത മാതാപിതാക്കാളാല് ഉപേക്ഷിക്കപെടുന്നവരും, വിഭിന്നശേഷിയുള്ളവരും, മറ്റു പല കാരണങ്ങളാല്‍ അനാഥരാകുന്നതുമായ പത്തു ലക്ഷത്തോളം കുട്ടികള്‍ പുതുതായി ഉണ്ടാകുന്നു എന്നാണു സര്‍ക്കാര്‍ തന്നെ പുറത്തു വിടുന്ന കണക്കുകളില്‍ പറയുന്നത്. അതില്‍ സര്‍ക്കാരിന് പുനരധിവസിപ്പിക്കുവാന്‍ കഴിയുന്നതാകട്ടെ 0.3% കുട്ടികളെ മാത്രവും. ബാക്കിയുള്ള കുട്ടികളെ സംരക്ഷിക്കുന്നത് NGO കള്‍ ആണ്. അതിന്റെ പേരില്‍ ആണ് രണ്ടു നോബല്‍ സമ്മാനങ്ങള്‍ ഇന്ത്യയില്‍ എത്തിയത്. അങ്ങനെയാണ് പോളണ്ട്കാരിയായ ആഗ്നെസ് അഗതികളുടെ അമ്മയായത്. കഴിഞ്ഞ വര്‍ഷം പല NGO കളുടെയും FCRA ലൈസന്‍സ് പല കാരണങ്ങള്‍ പറഞ്ഞു സര്‍ക്കാര്‍ റദ്ദാക്കി. ഇതിനു പറയുന്ന കാരണങ്ങള്‍ രസകരവും താമാശനിറഞ്ഞതും ആണ്.
പശുക്കളും പട്ടികളും ജീവിക്കട്ടെ അവര്‍ക്കാണല്ലോ നരേന്ദ്ര മോഡി വിഭാവനം ചെയ്യുന്ന “Digital India”.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan