ആരാണ് മുസ്ലിം സംഘടനകള്‍ക്ക് ആര്‍ജ്ജവമില്ല, ധീരമായ നിലപാടില്ല എന്നൊക്കെ പറഞ്ഞത്?
അവരുടെ കണ്ണുകള്‍ അടിച്ച് പോട്ടെ....!! അവര്‍ക്ക് ഷെയ്ഖ് മൌലാനാ ഖുത്ബുസ്സമാന്‍ ശ്രീധരന് പിള്ള ലഅനഹുള്ളാഹു വമര്ഖദയുടെ ശാപം ഉണ്ടാവട്ടെ....!!
ജമാഅത്തെ ഇസ്ലാമും ഔദ്യോഗിക സലഫി വിഭാഗവും കാലഘട്ടം ആവശ്യപ്പെട്ട ധീരമായ തീരുമാനങ്ങള്‍ എടുത്ത ഒരു വാരമാണ് കഴിഞ്ഞ് പോയത്. മാപ്പിളമാരുടെ അഭിമാനവും ആഭിജാത്യവും ധീരതയും എടുത്ത് കാണിക്കുന്ന വമ്പന്‍ കാംബൈനുകളാണ് രണ്ട് പേരും ഭയത്തിന്റെ ഒരു തരിമ്പ് പോലും പ്രകടിപ്പിക്കാതെ നടത്തിയത്.
ഫോട്ടോകള്‍ കാണുമ്പോള്‍ വിജ്രുംഭനവും കുളിര് കോരലും ഒരുമിച്ച് നടക്കുന്നു. എന്റെ രോമകൂപങ്ങള്‍ ഒന്നാകെ എഴുന്നേറ്റ് നില്ക്കുന്നു...!! നിങ്ങളും ശ്രദ്ധിച്ച് നോക്കൂ, പല രോമങ്ങളും എണീറ്റ് നില്‍ക്കുന്നത് കാണാം...
ബീഫ് തിന്നു എന്നാരോപിച്ച് ഒരു വൃദ്ധനെയും മകനെയും പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ഇഷ്ടിക കൊണ്ട് ചതച്ച് പിതാവിനെ കൊല്ലുകയും മകന് ചാവാന്‍ വിറ്റതുമായ സംഭവത്തിന്റെയും, നിരന്തരം കലാപങ്ങള്‍ ഉണ്ടാക്കാന്‍ സംഘ പരിവാരം ശ്രമിക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പര തന്നെയും നടക്കുന്ന പശ്ചാത്തലങ്ങളിലാണ് ഷെയ്ക്ക് ശ്രീധരന് പിള്ളയുടെ ആശീര്‍വാദത്തിലും സാനിധ്യത്തിലും ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ, ഏഴും എട്ടും രാജ്യങ്ങള്‍ക്ക് അപ്പുറത്ത് കിടക്കുന്ന പച്ച വെള്ളം കിട്ടാത്ത ഒരു മരുഭൂമിയില്‍ അറുപത് രാജ്യങ്ങള്‍ ഇരുപത്തി നാല് മണിക്കൂറും ബോംബ് വര്‍ഷിക്കുന്ന ഒരു സംഘത്തിനെതിരെ ഘോരമായ പ്രഖ്യാപനങ്ങള്‍ നടത്തി കേരളത്തിലെ മണല്‍ത്തരികളെ പോലും പുളകം കൊള്ളിച്ചത്...!!!
ആര്‍ക്ക് സാധിക്കും ഈ വക സാഹസത്തിനൊക്കെ??? ഞാന്‍ ചോദിച്ചു പോവുകയാണ് സഹോദരങ്ങളെ....!!!
ഈ സംഘത്തിലെ ഒരാള്‍ പോലും നൂറ്റി മുപ്പത് കോടിയില്‍ ഇല്ലെന്ന് ഉറപ്പ് കിട്ടിയിട്ടും പരിപാടികള്‍ നടത്താന്‍ ധൈര്യം കാണിച്ചു എന്നാണ് ഈ മഹത്തായ രണ്ട് സംഘടനകളെ വേര് തിരിച്ച് നിര്‍ത്തുന്നത്...
ഹതാണ് ആര്‍ജ്ജവം...!!!!
അല്ലാതെ കല്ബര്ഗിയോ, കുല്ബര്ഗിയോ, പന്‍സാരയോ, കുന്സാരയോ, നരേന്ദ്ര ധഭോല്ക്കറോ കൊല്ലപ്പെട്ടതാണോ ഇന്ത്യക്കാരായ നമ്മുടെ പ്രശ്നം? ഇതൊക്കെ ഒരു പ്രശ്നം തന്നെയാണോ??
അതല്ലെങ്കില്‍ കേരളത്തിലെ ചില സാഹിത്യകാരന്മാര് ചെയതത് പോലെ രാജി വെക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്? സാറാ ജോസഫും, പാറക്കടവും, സച്ചിതാനന്ദനും ശെരിയായ രാഷ്ട്രീയ അവബോധവും ധീരതയും ഇല്ല എന്നാര്‍ക്കാണ് അറിയാത്തത്??
ശ്രീധരന് പിള്ളയുടെയും ശശികല ടീച്ചറുടെയും മഹത്വവും മാനവികതയും സഹിഷ്ണുതയും വലായും ബറായും തൌഹീദിന്റെയും താഗൂത്തിന്റെയും നിര്‍വ്വചനവും അറിയാത്ത വിഡ്ഢികള്‍ അല്ലെ ഈ സാംസ്കാരിക നായകന്മാര് എന്ന് പറയപ്പെടുന്നവര്‍?
അത് കൊണ്ട് എല്ലാരും വിളിക്കൂ...
ഷെയ്ക്ക് മോഡി കീ ജയ്....
ഷെയ്ക്ക് ശ്രീധരന് പിള്ള കീ ജയ്....
ശൈഖ ശശികല കീ ജയ്......
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan