ക്രിക്കറ്റ് ആരാധകരില്‍ 70% ത്തിലധികം ഇന്ത്യക്കാര്‍ ആയത് കൊണ്ടും (110 കോടി ജനസംഖ്യയാണ് ഈ ശതമാനം ഇത്ര ഉയര്‍ത്തുന്നത്) അവരില്‍ ആരാധന മൂത്ത് ഭ്രാന്ത് ആയവര്‍ ആണ് കൂടുതലും എന്നത് കൊണ്ടും എന്റെ ഈ കുറിപ്പിന് നല്ല പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഫെയിസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചാല്‍ ഇത് മലയാളി ആയതു കൊണ്ട് അവര്‍ അഭിമാനമായി കൊണ്ട് നടക്കുന്ന "പൊങ്കാല" ഇടും. അങ്ങനെ കൂട്ടമായി തെറി വിളിക്കുന്നതിലൂടെ താന്‍ എന്തോ വലിയ കാര്യം ചെയ്തു എന്ന് സ്വയം സമാധാനിച്ചു അവരരവുടെ ഭ്രാന്ത് മാറുമെങ്കില്‍ എനിക്ക് സമാധാനം. കാരണം ആ വിധം പ്രാന്ത് തീര്‍ന്നു മനസ്സിനെ സമാധനിപ്പിചില്ലെങ്കില് പാവം ഭാര്യയെയോ അമ്മയെയോ ചീത്ത വിളിച്ചോ സ്വയം കെട്ടി തൂങ്ങിയോ അത് തീര്‍ത്താല്‍ ഒരു ജീവന് തന്നെ നഷ്ടമാകുമല്ലോ....അത് വേണ്ട. എന്തായാലും നിങ്ങളുടെ അക്കൌണ്ടില്‍ നിന്നും ഒരു ചെക്ക് എഴുതി തന്നു അത് ഞാന്‍ സ്വീകരിച്ചില്ലെങ്കില്‍ ആ പണം നിങ്ങളുടെ അക്കൌണ്ടില്‍ തന്നെ കിടക്കുന്നത് പോലെ ഈ വിളിക്കാന്‍ പോകുന്ന തെറികള്‍ ഞാന്‍ സ്വീകരിക്കുന്നില്ല എന്നും അത് അവരവര്‍ക്ക് തന്നെ ഇരിക്കട്ടെ എന്നും മുന്‍കൂര്‍ ആയി പറയുന്നു. എന്റെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താലും സത്യം അധിക കാലം മറച്ചു വെക്കാന്‍ ആവില്ല. ഹന്സീ ക്രോണെയെ ആസ്സൂത്രിതമായി കൊലപ്പെടുത്തിയ പോലെ കൊന്നാലും അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും മുന്‍ ക്രിക്കറ്റര്‍ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു സംഗതി പുറത്തു വരും. ഇപ്പോഴും അപ്പോഴും അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക.
ഗ്ലെന്‍ മാക്സ് വെല്‍ എന്ന ആസ്ട്രേലിയന്‍ ക്രിക്കറ്ററുടെ പ്രസ്താവന വരാന്‍ പോകുന്ന സെമി ഫൈനല്‍ ഇന്ത്യക്ക് അനുകൂലമായി തങ്ങള്‍ കളിക്കും എന്ന് പരഞ്ഞുറപ്പിച്ചത് ചുരുങ്ങിയ പക്ഷം ആസ്ത്രേലിയക്കാരുടെ മനസ്സിന്റെ എഴയലത്തെങ്കിലും വരാതിരിക്കാനുള്ള നാടകം മാത്രമാണ്. ക്രിക്കറ്റ് കളികള്‍ ഇന്ത്യക്ക് അനുകൂലമായി, ഇന്ത്യന്‍ ബിസിനസ്സ്കാര് മണ്ടന്മാരായ എഴുപതു ശതമാനത്തിനു വേണ്ടി നടത്തുന്ന മുന്‍പേ തിരക്കഥ രചിച്ച നാടകം ആകാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
പശ്ചാത്തലം
തങ്ങളെ തലമുറകളായി അടക്കി ഭരിച്ച സായിപ്പിനെ കായികമായി അടിച്ചു പരത്തുന്ന കളി എന്നാ നിലയില്‍ ഏക ദിന ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് കാരുടെ കുത്തക ആയിരുന്നു 1983 വരെ. 1983 ലെ ലോകകപ്പില്‍ കപിലിന്റെ ചെകുത്താന്മാര് കരുത്തരായ അവരെ അട്ടി മറിച്ച് ഇവിടെ എത്തിച്ചപ്പോള്‍ കിട്ടിയ സ്വീകാര്യത മറ്റാരെക്കാളും നന്നായി ശ്രദ്ധിച്ചത് ബിസിനെസ്സ് കാര്‍ ആയിരുന്നു. തങ്ങളുടെ മാര്‍ക്കെറ്റിംഗിന് ഈ കളിയും ഈ വിജയവും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അവരുടെ ചിന്ത ആണ് ഇന്നത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ ഓപ്പണ്‍ മാര്‍ക്കെറ്റ് സമ്പ്രദായത്തിന് അനുകൂലം ആയിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം. അതിനാല്‍ തന്നെ കൂടുതല്‍ നിക്ഷേപം ഈ കളിയുമായി ബന്ധപ്പെട്ടു നടത്താന്‍ ആര്‍ക്കും വലിയ താല്പര്യം ഇല്ല. എനര്‍ജി ഡ്രിങ്ക്സ് രംഗത്ത് ഹോര്‍ലിക്സ് എന്ന് മാത്രം കേട്ടിരുന്ന ഇന്ത്യന്‍ ജനതയിലേക്ക് കപില്‍ ദേവ് എന്ന "കള്‍ട്ട്" (പ്രതിസ്ഥാപന രൂപം) ഉപയോഗപ്പെടുത്തി ബൂസ്റ്റ് എന്ന പ്രോഡക്റ്റ് പരീക്ഷിക്കുന്നു. പരീക്ഷണടിസ്ഥാനത്തില്‍ നടത്തിയ ആ കാര്യം കമ്പനി പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം നേടി. അതോടെ മറ്റു
പരീക്ഷണങ്ങള്‍ക്ക് കൂടി വേദി ഒരുങ്ങുകയായിരുന്നു.
തൊണ്ണൂറുകളില്‍ രാജ്യം സാമ്പത്തിക നയം പൊളിച്ചെഴുതി. ആഗോള വല്‍ക്കരണത്തിലൂടെ ലോക നിക്ഷേപ വാതായനങ്ങള്‍ തുറന്നിട്ടു. കൂടുതല്‍ കമ്പനികളും ബിസിനെസ്സും നാട്ടു പിടിച്ചു. ജനം നൂറു കോടി കവിഞ്ഞതോടെ 10% ശതമാനം വരുന്ന ഉപരി വര്‍ഗ്ഗവും 45% വരുന്ന മധ്യ സാമ്പത്തിക വര്‍ഗ്ഗവും അടക്കം 55 കോടി ഉപഭോക്താക്കള്‍... സമ്പന്നമായ മൊത്തം ഗള്‍ഫ് രാജ്യങ്ങളും ആസ്ത്രേലിയയും ചേര്‍ത്താലും അത്രയും വിപണി (മാര്‍ക്കറ്റ്) ആവില്ല. അത് തന്നെയാണ് കഴിയാവുന്നിടത്തോളം ക്രിക്കറ്റ് കളികള്‍ ഇന്ത്യ ജയിക്കണമെന്നും പരമാവധി കപ്പുകള്‍ ഇന്ത്യക്ക് കിട്ടണമെന്നും ബിസിനെസ്സുകാര്‍ ആഗ്രഹിക്കുന്നതും അതിനു വേണ്ടി പിന്‍വാതിലിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും..

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan