ആര് ആര് എസ് എസിനെ വളര്‍ത്തുന്നു എന്നാണ് കാലങ്ങളായി നമ്മുടെയൊക്കെ ചര്‍ച്ചാ വിഷയം.അതിന് ഏറ്റവും നല്ല വഴി ആര് എസ് എസിനോട് തന്നെ ചോദിക്കുന്നതാണ്. ചോദിക്കാന്‍ നിങ്ങളാരും ശാഖ നടക്കുന്ന സമയത്ത് പോയി പ്രാന്ത പ്രമുഖിനോട് അന്വേഷിക്കേണ്ട കാര്യമില്ല. അവരുടെ പ്രഭാഷകരെയും ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പ്രോപ്പഗണ്ട മീഡിയയെയും ശ്രദ്ധിച്ചാല്‍ മാത്രം മതി.ശശികല ടീച്ചര്‍ എങ്ങനെയാണ് സംഘ പരിവാറിനെ വളര്‍ത്തുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ പേരെടുത്ത് പറഞ്ഞ് വിമര്ഷിക്കുന്നതോ അവര്‍ക്കെതിരെ കൊലവിളി നടത്തുന്നതോ ഞാന്‍ കേട്ടിട്ടില്ല. ലീഗോ ജമാഅത്തോ കാന്തപുരമോ ഈ കെയോ സലഫിയോ ഷിയായോ അല്ലാതിരുന്ന വയറൊട്ടിയ ഇരുപതുകളിലെ കേരള മുസ്ലിമിനെയും പതിനഞ്ചാം നൂറ്റാണ്ടിലെ ബാബറിനെയും, ഏഴാം നൂറ്റാണ്ടിലെ മുഹമ്മദ് ബിന്‍ ഖാസിമിനെയും ചൂണ്ടിയാണ് അവര്‍ ആധുനിക മുസ്ലിമിന്റെ ശരീരത്തില്‍ ബാബറെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മുഹമ്മദ് ബിന്‍ ഖാസിമിന്റെയും ആത്മാക്കളെ സന്നിവേശിപ്പിച്ചു "കൊല്ലെടാ" എന്നാക്രോശിക്കുന്നത്. വിഷം വമിപ്പിക്കാന്‍ ഭൂതകാലം ഉപയോഗിക്കുന്നത്വര്ത്തമാന കാലം തിരുത്താന്‍ കഴിയാത്തത് കൊണ്ടാണ്. തിരുത്താന്‍ എളുപ്പം ഭൂതകാലം ആണല്ലോ.ഇനി ശശികല പേരെടുത്ത് വിമര്ശിച്ചാല്തന്നെ അത് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ആണ്, പോപ്പുലര്‍ ഫ്രണ്ടിനെ അല്ല. തങ്ങളുടെ അവകാശങ്ങള്‍ അപഹരിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഭരണകൂടങ്ങള്‍ മുസ്ലിംകള്ക്ക്നല്കുന്നുഎന്നും, ലീഗ് ഭരണത്തില്‍ ഉള്ളതാണ് ഇതിനു കാരണമെന്നും, മുസ്ലിംകള് ഈ രാജ്യത്തിന്റെ ഏക ശിലാത്മക സാംസ്കാരിക അസ്ഥിത്വത്തിന് ഭീഷണിയാണെന്നും,ക്ലോണിംഗ്, ചിന്ത കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഫൈറ്റര്‍ വിമാനങ്ങള്‍, പ്ലാസ്റ്റിക് സര്‍ജ്ജറി, സ്റ്റെം സെല്‍ ചികിത്സ, ആറ്റംബോംബ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉണ്ടായിരുന്ന ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചു പിടിക്കാന്‍ ഇവിടത്തെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും നിര്‍മ്മാര്‍ജ്ജനം ചെയ്താലല്ലാതെ സാധ്യമല്ല എന്നു പഠിപ്പിച്ചും അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക ഭരണകൂടത്തില്‍ ഇരുന്നു ജിസ്യ കൊടുത്ത് മൂന്നാംതരം പൌരന്മാരായി ജീവിക്കേണ്ടി വരുമെന്നും ഒക്കെ പറഞ്ഞാണ്. ഒന്നും കിട്ടിയില്ലെങ്കില്‍ കസബിന് രണ്ടു കോടി രൂപക്ക് ബിരിയാണി കൊടുത്ത് വളര്‍ത്തുകയാണ് എന്ന ന്യായം ഉണ്ടാവും.കാക്കമാരേ, ആര് എസ് എസ് വളര്‍ത്തപ്പെടുന്നത് നിങ്ങള്‍ സകല കാക്കാമാരെയും കാണിച്ചു കൊടുത്തിട്ടാണ്.കേരളത്തില്‍ ഫാഷിസത്തിനെതിരായ ഒരു പൊതുബോധം ഈയടുത്ത കാലം വരെയും നില നിന്നിരുന്നു. ഇപ്പോഴവര്‍ക്ക് കൂടുതല്‍ പൊതുജന സ്വീകാര്യത ലഭിക്കുന്നതിനു കാരണം മോഡി കേന്ദ്രത്തില്‍ വന്നതും ജമാഅത്തെ ഇസ്ലാമിയും ചില ലീഗ് നേതാക്കളും അവരെ പൊതുവേദിയില്‍ കൈ പിടിച്ചു കയറ്റി ആനയിച്ച് പത്തിരി പിച്ചി ചുണ്ടില്‍ വെച്ച് കൊടുത്തത് കൊണ്ടാണ്. ഇരകള്‍ക്കില്ലാത്ത അസ്പൃശ്യത ഈ പവര്‍ പ്ലേയുടെയൊന്നുംഭാഗമല്ലാത്ത തങ്ങളെന്തിനു കൊണ്ട് നടക്കണം എന്ന് നമ്മള് ഇടവഴില്‍ കാണുന്ന ഒരു സാധാരണ ഹിന്ദുവിന് തോന്നാതിരിക്കാന്‍ കാരണമെന്തുണ്ട്?ചുരുങ്ങിയത് ആര് എസ് എസ് അത്രയൊന്നും മോശക്കാരാവില്ല,ആയിരുന്നെങ്കില്‍ അവരെങ്ങനെ മുസ്ലിം സംഘടനകളുടെ ചീഫ് ഗസ്റ്റുകളാവുന്നു എന്നെങ്ങനെ ചിന്തിക്കാതിരിക്കും?ആര് എസ് എസിന്റെ ശത്രു ആവാന്‍ നിങ്ങള്‍ ഐസിസോ പീ എഫോ ലീഗോ തബ്ലീഗോ സലഫിയോ കാന്തമോ ആവണമെന്നില്ല, ഒരു മുസ്ലിം സ്ത്രീയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞു പോലും അവരുടെ ശത്രുക്കളാണ്. പിതാവ് മാര്ക്കിസ്റ്റ്കാരനായാലും കാലില്‍ മുടന്തുള്ള എട്ട് വയസുകാരനും അവന്റെ ശത്രുവാണ്. ഇവരെല്ലാം കൊല്ലപ്പെടേണ്ടവരുമാണ്.ഇതിന്റെ പരിഹാരം മുസ്ലിംകള് തേടേണ്ട എങ്കില്‍ അതിനു പരിഹാരം കാണേണ്ടത് ഹിന്ദു സഹോദരങ്ങള്‍ തന്നെയാണ്. രഥയാത്രകളും, പള്ളി ധ്വംസനവും, കലാപങ്ങളും, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്ലാം വായിച്ചും കണ്ടും ജീവിക്കുന്നമുസ്ലിംകളുടെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണേണ്ടത് ഹിന്ദുക്കള്‍ തന്നെയാണ്.അനീതിയാണ് സമാധാനം ഇല്ലാതാക്കുന്നത്. ഈ അനീതി ഇല്ലാതാക്കിയാല്‍ മാത്രമേ ഏതു വിധത്തിലുള്ള റാഡിക്കലിസവും നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. സ്വന്തം വീട്ടില്‍ സുരക്ഷിത ബോധത്തോടെ ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിയുന്ന ഒരവസ്ഥയില്ലെങ്കില് ഉറങ്ങാതെ കിടക്കുന്നവന് ഒരു വടി ഉഴിഞ്ഞു വീട്ടില്‍ വെക്കും. കാരണം അവനും അവന്റെ മക്കള്‍ക്കും അതിജീവിക്കണം. അഭിമാനത്തോടെ ജീവിക്കണം. മുസ്ലിം യുവാക്കളും മറ്റുള്ളവരെ പോലെ ഉള്ളത് തിന്നുഉടുത്തതും പുതച്ച് സുഖമായി കൂര്‍ക്കം വലിച്ച് ഉറങ്ങണം എന്നുള്ളവരാണ്. അവര്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഭരണകൂടങ്ങളും ഫാഷിസ്റ്റ് സംഘടനകളും സൃഷ്ടിക്കുമ്പോഴാണ് അവര്‍ സ്വയം പ്രതിരോധത്തിനു ഇറങ്ങുന്നത്. ഇതിപ്പോള്‍ അത്ര മോശമായ അവസ്ഥയില്‍ ഒന്നും ആയിട്ടില്ല. ഇനിയും തിരുത്താന്‍ സമയമുണ്ട്. മോഡിയും കൊട്നാനിയും ബാബു ബജ്രംഗിയും താക്കറെമാരും ശശികല തൊഗാടിയമാരും കൂസലില്ലാതെ ഇറങ്ങി നടക്കുമ്പോഴും തങ്ങളുടെ സമുദായത്തില്‍ പെട്ടു എന്ന ഒറ്റക്കാരണത്താല്‍ നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലുകളില്‍ നരകിക്കുന്നത് അവന് കാണുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ സിറിയയും ഇറാഖും ഒന്നും ഒന്നുമല്ലാതാവന്ന അവസ്ഥ വരും. തങ്ങളും ഈ രാജ്യത്ത് സുരക്ഷിതരാണ് എന്ന ബോധം എല്ലാവര്ക്കും ഉണ്ടായാല്‍ മാത്രമേ എല്ലാവര്ക്കും സമാധാനത്തോടെ ഉറങ്ങാന്‍ പറ്റൂ.. അല്ലാത്ത പക്ഷം ആര്‍ക്കും ഉറങ്ങാന്‍ കഴിയില്ല. മാര്‍ക്ക് മൈ വേര്‍ഡ്സ്.... ഈ രീതി തുടര്‍ന്നാല്‍ ഭീകരമായ ഒരു ഭാവിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓര്‍ക്കുക, 2003 ല്‍ ഇറാഖില്‍ ഒരൊറ്റ അല്‍ഖായിദ അംഗവും ഇല്ലായിരുന്നു. ഇന്ന് ഇറാഖിലെ ചില നഗരങ്ങള്‍ മുഴുവനും ഐസിസും അല്ഖായിദയുമാണ്. സങ്ക പരിവാറിന്റെ ശ്രമങ്ങളും അത്പോലെ സ്വയം പൊട്ടിത്തെറിക്കുന്ന ഒരു ന്യൂനപക്ഷത്തെ ഉണ്ടാക്കുക എന്ന് തന്നെയാണ്. കൂട്ടക്കൊലകളുടെഅവസാനം ഹിന്ദുത്വം അതിജീവിച്ച് ഐതിഹ്യങ്ങളിലും കെട്ടുകഥകളിലുമുള്ള ജാതിയില്‍ അതിഷ്ടിതമായ ഒരു ആര്‍ഷ ഭാരത ഭൂതകാലം പുനര്സൃഷ്ടിക്കാമെന്ന് അവര്‍ കരുതുന്നു.ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ച് ഞങ്ങളില്‍ എല്ലാവരും അങ്ങനെ മോശക്കാരല്ല മറ്റവന്മാര് ആണ് ശെരിക്കും മോശക്കാര്, ഞങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളാണ്, നമുക്കൊന്നിച്ച്മറ്റവന്മാരെ നേരിടാം എന്നാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിച്ചിരിക്കുന്ന നിലപാട്.തങ്ങളെ മാത്രം കൊല്ലരുത് എന്ന് മാത്രമാണ് ഇവര്‍ കേണപേക്ഷിക്കുന്നത് എന്ന് മൂക്ക് കീഴ്പ്പോട്ടായ സകല സങ്കികള്‍ക്കും അറിയാം.താനല്ല, വീട്ടിലെ തന്റെ ബാക്കിയുള്ള സഹോദരന്മാരാണ് വില്ലന്‍ എന്ന് പറഞ്ഞാല്‍ സങ്കിയല്ല ആരും ധരിച്ച് പോവുക ആ അച്ഛന്റെ മക്കളൊക്കെ വില്ലന്മാരാണ് എന്നാണ്. അനീതി അവസാനിപ്പിക്കുന്നത് വരെ തല്ലു കിട്ടുന്നവന് പിടഞ്ഞു കൊണ്ടിരിക്കും, അല്ലെങ്കില്‍ ഗ്രൂപ്പിലെ ബാലന്‍സ് വീരന്മാരെപ്പോലെമോങ്ങുകയെങ്കിലും ചെയ്യും. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നയങ്ങള്‍ ലീഗില്‍ നിന്ന് കൊഴിഞ്ഞു പോക്ക് സൃഷ്ടിക്കും. ഒരു പാര്‍ട്ടിയിലും സംഘടനയിലും ഉള്ളവര്‍ എല്ലാവരും വിഡ്ഢികളല്ല എന്നത് തന്നെ കാരണം.
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan