തങ്കപ്പേട്ടാ..
നല്ലൊരു തിരുവോണ ദിനമായിട്ട് ഇന്ന് ന്റെ ചേട്ടനെ തല്ല് വാങ്ങിക്കൊടുക്കാന്‍ കൊണ്ടു പോവാണോ..?
ഹേയ്..
അല്ല മോളേ..
ഇന്നത്തെ ദിവസം നിന്റെ ചേട്ടനെ ആരും തൊടില്ല.
അത് ഞാന്‍ ഗ്യാരന്റി.
ഇത് കലാമണ്ഡലത്തിലേയ്ക്ക് ഇന്ന് ചില വി വി ഐ പികള്‍ വരുന്നുണ്ട്. തിരുവോണ ദിനമായ ഇന്ന് നമ്മുടെ കേരള സംസ്കാരം ഉണര്‍ത്തുന്ന രീതിയില്‍ ചില പ്ലോട്ടുകള്‍ പലരും തയ്യാറാക്കുന്നുണ്ട്. അതിനു തൊട്ടടുത്തായി തങ്കപ്പന് ടീ സ്റ്റാള്‍ എന്ന ബോര്‍ഡും തൂക്കി ഞാനൊരു ടീക്കട ഇട്ടിട്ടുണ്ട്. അതിന്റെ മുന്നിലായി ഒരു മാവേലി..
അത്രേയുള്ളൂ.. മാവേലിയായി നിന്റെ ചേട്ടന് വേഷം കെട്ടാമെന്നേറ്റു.
കാലത്ത് എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ അവിടെ നില്ക്കും.. പിന്നെ ചേട്ടനെ ഇങ്ങോട്ടു വിടാം.. ഊണ് കഴിഞ്ഞ് മൂന്നു മണിയോടെ അങ്ങോട്ടു വിട്ടേയ്ക്കണം. രാത്രി ഏഴു മണിയ്ക്ക് സംഗതി കഴിയും. മാവേലിയായി നില്ക്കുന്ന ചേട്ടന് വിദേശികളുടെ കയ്യില്‍ നിന്നും വല്ലതും തടയും.. മാത്രമല്ല ഏറ്റവും നല്ല വേഷത്തിന് പതിനായിരം രൂപയുണ്ട്. അത് നിന്റെ ചേട്ടന് വാങ്ങിയിരിയ്ക്കും.. അതിനുള്ള മേക്കപ്പാണ് അപ്പുറത്ത് നടന്നു കൊണ്ടിരിയ്ക്കുന്നത്.
വിഭവ സമൃദ്ധമായ സദ്യയൊരുക്കി മുറ്റത്തു കെട്ടിത്തൂക്കിയ ഊഞ്ഞാലില്‍ ആടവേ ചേച്ചി മേക്കപ്പ് കഴിഞ്ഞെത്തിയ അളിയനെ കണ്ടു.
ഹോ.. എന്തൊരു ഭംഗിയാ..
ആടയാഭരണങ്ങള്‍ അണിഞ്ഞ് കസവിന്റെ മുണ്ടുടുത്ത് തോളില്‍ ഓലക്കുടയും വെച്ച് വലിയൊരു കൊമ്പന് മീശയും മേല്‍ ചുണ്ടില്‍ പിടിപ്പിച്ച് ചേച്ചിയുടെ മുന്നില്‍ അളിയനെന്ന മാവേലി പ്രത്യക്ഷപ്പെട്ടപ്പോള്‍ ചേച്ചി അറിയാതെ കൈ കൂപ്പിപ്പോയി.
പുറകിലേയ്ക്ക് നീട്ടിയിട്ട മുടി ഒതുക്കി കൊടുത്ത് ചേച്ചി മാവേലിയോടു പറഞ്ഞു.
ചേട്ടാ.. ഇടക്കിടെ ഈ കുട വയര്‍ ഒന്നു ഉഴിയണം.. കാണുന്നവരെയൊക്കെ അനുഗ്രഹിയ്ക്കുന്ന പോലെ വലതു കൈ പൊക്കി കാണിയ്ക്കണം. മുഖം മറയാതെ ഓലക്കുട പരമാവധി ചെരിച്ചു തന്നെ പിടിയ്ക്കണം.
ഇതെല്ലാം എനിയ്ക്കറിയാടീ..
അതൊന്നും എന്നോടാരും പറഞ്ഞു തരേണ്ടതില്ല.
അളിയന് ചേച്ചിയുടെ വാ അടപ്പിച്ചു.
എന്നാല്‍ ചേട്ടനോട് ആരും പറയാത്ത മറ്റൊരു രഹസ്യം പറയാം.
ഈ ദേഹത്തു കെട്ടിത്തൂക്കിയ ആഭരണങ്ങളൊക്കെ മുക്കു പണ്ടങ്ങളാ.. ചേട്ടന് അത് അടിച്ചു മാറ്റി പണയം വെയ്ക്കാന്‍ ഓടരുതേ...
ചേച്ചിയുടെ കാതില്‍ കടിച്ചാല്‍ പൊട്ടാത്ത നല്ല പുളിവചനം ഓതിക്കൊടുത്ത് അളിയന് കുടയും തോളില്‍ വെച്ച് തങ്കപ്പേട്ടന് ഏര്‍പ്പാടാക്കിയ പെട്ടി ഓട്ടോയില്‍ കയറി കലാമണ്ഡലത്തിനു മുന്നിലേയ്ക്ക് തിരിച്ചു.
തങ്കപ്പേട്ടന്റെ കടയുടെ മുന്നിലിട്ട പ്രത്യേക ഇരിപ്പിടത്തില്‍ കയറി ഇരുന്ന് മാവേലി അല്പ നേരം വിശ്രമിച്ചു. അല്പം കഴിഞ്ഞ പ്പോള്‍ ആളുകള്‍ പലരും വന്നു തുടങ്ങി. അളിയന് വലതു കരം ഇടക്കിടെ പൊക്കി കാണിച്ചും മീശ മിനുക്കിയും കുട വയര്‍ തടവിയും നന്നായി പെര്‍ഫോം ചെയ്തു.
അല്പം കഴിഞ്ഞപ്പോള്‍ അളിയന് വയര്‍ തടവി തങ്കപ്പേട്ടന്റെ മുന്നില്‍ നിന്ന് പുഞ്ചിരിച്ചു. തങ്കപ്പേട്ടന് കാര്യം മനസ്സിലായി.
ഡാ.. ഇതിന്റെ പിന്നില്‍ വെച്ചിട്ടുണ്ട്. ആ കസേരയില്‍ നിന്റെ ഓലക്കുട വെച്ച് വേഗം പിന്നിലേയ്ക്ക് ചെല്ല്. പെട്ടെന്ന് തീര്‍ത്ത് വാ.. ആളുകള്‍ വരുന്ന സമയമാ..
അളിയന് കസേരയില്‍ ഓലക്കുട വെച്ച് തങ്കപ്പേട്ടന്റെ കടയുടെ പുറകിലേയ്ക്ക് ഓടി. അളിയന്റെ കണ്ണു തള്ളിപ്പോയി. ഒരു സ്റ്റീല്‍ ബക്കറ്റ് നിറയെ പൊറോട്ടയും ഒരു സ്റ്റീല്‍ ബക്കറ്റില്‍ ചിക്കന്‍ കറിയും... അളിയന് ഒറ്റയടിയ്ക്ക് എട്ട് പൊറാട്ടയും ഒന്നൊര ചിക്കനും അകത്താക്കി മുഖം കഴുകി പുറത്തേയ്ക്ക് വന്നു. അളിയനെ കണ്ട തങ്കപ്പേട്ടന് വാ പൊളിച്ചു.
മുഖം കഴുകിയപ്പോള്‍ മാവേലിയുടെ കൊമ്പന് മീശ അടര്‍ന്നു പോയേക്കുന്നു. ഇനി നീയത് തപ്പാന്‍ നില്‍ക്കണ്ട.. നീയിങ്ങോട്ടു വന്നേ എന്നു പറഞ്ഞ് കരിപിടിച്ചു കിടക്കുന്ന പാത്രത്തിന്റെ അടിയില്‍ പിടിച്ച കരിയില്‍ അല്പം വെള്ളം ചാലിച്ച് തങ്കപ്പേട്ടന് മാവേലിയ്ക്ക് പുതിയ മീശ വരച്ചു കൊടുത്തു.
അളിയന് വീണ്ടും മാവേലിയായി അരങ്ങു തകര്‍ക്കുന്നു.
തെക്ക് വടക്ക് നടന്നും.. ആളുകളെ അനുഗ്രഹിച്ചും മാവേലി തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച വെച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മാവേലിയെ കാണ്മാനില്ല.
തങ്കപ്പേട്ടന് ചുറ്റു വട്ടം ഒന്നു പരതി. ഒരു കാലിച്ചായ മോന്തി നാട്ടിലെ മൊത്തം പരദൂഷണം തങ്കപ്പേട്ടന്റെ കാതില്‍ എത്തിയ്ക്കുന്ന മോങ്കുട്ടന് തങ്കപ്പേട്ടന്റെ കടയിലേയ്ക്ക് കയറി.
തങ്കപ്പേട്ടാ.. നിങ്ങള്‍ ആരെയാ ഈ തപ്പിത്തിരയുന്നത്..?
അല്ലെടാ മോങ്കുട്ടാ.. ഞാനൊരു മാവേലിയെ ഇവിടെ നിര്ത്തിയാര്ന്നു. ഇപ്പൊ അത് മായാവിയായ് എങ്ങോട്ടോ പോയി.. അവനെ തിരയുവാ..
ആ മായാവിയുടെ ഓലകുടയല്ലേ ശ്രീരാഗം ഹോട്ടലിനു മുന്നില്‍ ഇരിയ്ക്കുന്നത്..
മോങ്കുട്ടന് പറഞ്ഞത് ശരിയാണോ എന്ന് ഉറപ്പു വരുത്താന്‍ തങ്കപ്പേട്ടന്റെ കണ്ണുകള്‍ റോഡിന്റെ മറു വശത്തുള്ള ശ്രീരാഗം ഹോട്ടലിലേയ്ക്ക് സൂം ചെയ്തു.
അതാ ഇരിയ്ക്കുന്ന ഓലക്കുട.
അല്പം കഴിഞ്ഞപ്പോള്‍ അളിയന് വയറു തടവി തങ്കപ്പേട്ടന്റെ കടയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തങ്കപ്പേട്ടന് ഒന്നും പറയാന്‍ പോയില്ല. കാരണം അന്നം കണ്ടാല്‍ ആക്രാന്തം കാണിയ്ക്കുന്ന അളിയനോട് എന്തു പറയാനാ..? പറഞ്ഞിട്ടെന്തു കാര്യം..?
പക്ഷേ നാണമില്ലാത്ത അളിയന് പത്തു മിനിട്ടിനകം തങ്കപ്പേട്ടന്റെ മുന്നില്‍ വന്ന് വയറുഴിഞ്ഞ് വിശപ്പിന്റെ ലക്ഷണം അറിയിച്ചു.
മറുപടി ആ വായില്‍ നിന്നും വരും മുന്നെ അളിയന് കുട അവിടെ വെച്ച് കടയുടെ പുറകിലേയ്ക്ക് പാഞ്ഞ് പൊറാട്ടയും ചിക്കനും അകത്താക്കി വീണ്ടും മാവേലിയായി സജീവമായി.
ഓരോ പതിനഞ്ച് മിനിട്ട് ഇടവേളകളിയും അളിയനെന്ന മാവേലിയുടെ ഓലക്കുട തങ്കപ്പേട്ടന്റെ കടയുടെ മുന്നിലും നേരെ മുന്നിലുള്ള ശ്രീരാഗം ഹോട്ടലിനു മുന്നിലും മാറി മാറി പ്രത്യക്ഷപ്പെട്ടു.
തങ്കപ്പേട്ടന് മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് പറഞ്ഞു..
ഹോ.. വല്ലാത്തൊരു പെരു വയര്‍ തന്നെ..
കൊക്കപ്പുഴുവിന്റെ സംസ്ഥാന സമ്മേളനം കൂടുന്ന വയറാവാനാണ് സാദ്ധ്യത..!
കാലത്തു തന്നെ പത്രം തുറന്ന് പിടിച്ച് പരദൂഷണം ആരംഭിച്ച മോങ്കുട്ടന് ഒരു സംശയം ഉന്നയിച്ചു..
തങ്കപ്പേട്ടാ.. ഈ ഓലക്കുടയും ചൂടി നില്‍ക്കുന്നത് മാവേലിയോ അതോ തീറ്ററപ്പായിയുടെ ഡ്യൂപ്പോ..?
എന്തായാലും തങ്കപ്പേട്ടന് ഒരു കാര്യത്തില്‍ സമാധാനിയ്ക്കാം.
പൊരിവെയിലിന്റെ ചൂടില്‍ മാവേലി അല്ലാത്ത സകല രൂപങ്ങളും അപ്രത്യക്ഷമായിരിയ്ക്കുന്നു. അതിനാല്‍ മാവേലിയ്ക്ക് തന്നെ പതിനായിരം രൂപ സമ്മാനം കിട്ടും. അതില്‍ നിന്നും പൊറൊട്ടയുടേം ചിക്കന്റേം കാശ് വാങ്ങിയ്ക്കാം..
തങ്കപ്പേട്ടന്റെ കടയിലിരിയ്ക്കുന്ന അളിയന്റെ മൊബൈലില്‍ ചേച്ചിയുടെ കോള്‍ വന്നെത്തി. തങ്കപ്പേട്ടന് ഫോണെടുത്തു...
മോളേ.. അല്പം കഴിഞ്ഞ് അങ്ങ് വിട്ടേയ്ക്കാം..
ഊണ് റെഡിയാക്കി വെച്ചോ..
അളിയന്റെ മാവേലി വേഷം ഒത്തിരി പേര്‍ക്ക് ഇശ്ശി പിടിച്ചു. ഉണ്ട് വയറു നിറഞ്ഞവനെ പ്പോലെ അളിയന്റെ ആ കുടവയര്‍ തടവല്‍ എടുത്തു പറയേണ്ട ഒന്നു തന്നെ.. തങ്കപ്പേട്ടന്റെ കസ്റ്റമേഴ്സ് മുഴുക്കെ അളിയനെ അഭിനന്ദിച്ചു.
ഡാ.. നീ വേഗം പോയി ഉണ്ടേച്ചു വാ.. എന്നു പറഞ്ഞ് അളിയന്റെ മുഖത്തേയ്ക്ക് തങ്കപ്പേട്ടന് ഒന്നു നോക്കിയതും..
ദേ കിടക്കുന്നു മാവേലി അളിയന് താഴെ..
വെയിലിന്റെ കാഠിന്യം കൊണ്ട് മാവേലിയ്ക്ക് തല കറങ്ങിയതാണെന്ന് താങ്ങിപ്പിടിച്ച് എഴുന്നേറ്റവര്‍ പറഞ്ഞെങ്കിലും തങ്കപ്പേട്ടന് എന്തോ പന്തികേട് തോന്നി. മാത്രമല്ല അളിയന് വാളു വെയ്ക്കാനും തുടങ്ങി.
അളിയനെ തൂക്കിയെടുത്ത് തങ്കപ്പേട്ടന് ആശുപത്രിയിലേയ്ക്ക് വിട്ടു.
ആശുപത്രികളില്‍ ഓണം പ്രമാണിച്ച് നല്ല ഡോക്ടര്‍മാരും ഇല്ല.
ഒത്തിരി ആശുപത്രികള്‍ ചുറ്റിക്കറങ്ങിയപ്പോഴേയ്ക്കും അളിയന്റെ ഉള്ള ബോധവും പോയിക്കിട്ടി.
തങ്കപ്പേട്ടന് പലയിടത്തും വിളിച്ചു.
അവസാനം ഒരു ആശുപത്രിയുടെ വരാന്തയില്‍ അളിയനായുള്ള സ്ട്രെച്ചര്‍ ഒരുങ്ങി. അളിയനെ അത്യാഹിതത്തിലേയ്ക്ക് തള്ളി നീക്കി.
എന്താ സംഭവിച്ചത്..?
തീറ്റ.. പെരും തീറ്റയാ.. എന്റെ ഹോട്റ്റലിലിന് നിന്നും അപ്പുറത്തുള്ള ഹോട്ടലില്‍ നിന്നും മാറിമാറി കയറ്റി.
അത്രയേ സംഭവിച്ചിട്ടുള്ളൂ..
തങ്കപ്പേട്ടന് ഉള്ളത് ഉള്ളതു പോലെ പറഞ്ഞു.
ഡോക്ടര്‍ സ്കാനിങ്ങിലേയ്ക്ക് അളിയന്റെ ബോഡി നീക്കി.
പൊറോട്ടയും ചിക്കനും മാത്രമേ വയറ്റില്‍ കാണാനുള്ളൂ..
പക്ഷേ കറുത്തിരുണ്ട എന്തോ ഒന്ന് വയറില്‍ കാണുന്നുണ്ട്.
അതാണ് ഈ വാളിനു കാരണമെന്ന് ഡോക്ടര്‍ നിസ്സംശയം പറഞ്ഞു.
അഡ്മിറ്റായ മാവേലിയുടെ പത്നി മൂക്കു പിഴിഞ്ഞ് വരാന്തയിലുണ്ട്.
കറുത്ത ഭക്ഷണമൊന്നും ഇന്നും ഇന്നലേയും കഴിച്ചതായി തന്റെ ഓര്‍മ്മയിലില്ലെന്ന് പത്നിയായ ചേച്ചി മൊഴിഞ്ഞു.
പിന്നെ അതെന്ത്..?
ഡോക്ടര്‍ ചേച്ചിയുടെ കയ്യില്‍ നിന്നും ഒരു പത്രം ഒപ്പിട്ടു വാങ്ങി.
ഞാനും അമ്മയും ആശുപത്രിയില്‍ ഓടിയെത്തി. രക്തം കൊടുക്കുവാനായി വാറുണ്ണിയും സാബുവും ആശുപത്രി കാന്റീനില്‍ റെസ്റ്റ് ചെയ്തു. തങ്കപ്പേട്ടന് ആശുപത്രി വരാന്തയിലൂടെ തെക്ക് വടക്ക് ഓടി നടന്നു.
സര്‍ജറിയില്‍ പ്രാഗല്ഭ്യം നേടിയ ഡോക്ടര്‍ ആ കറുത്ത ജഡം അളിയന്റെ വയറില്‍ നിന്നും പുറത്തെടുത്തു. ആ സാധനമെന്തെന്ന് ആര്‍ക്കും പിടി കിട്ടുന്നില്ല. അളിയന്റെ ബോധം തെളിഞ്ഞാല്‍ അളിയനോട് തന്നെ ചോദിയ്ക്കാമെന്ന് പറഞ്ഞ് എല്ലാവരും കാത്തിരുന്നു.
വരാന്തയില്‍ അല്പം ശാന്തമായിരിയ്ക്കുന്ന ചേച്ചിയുടെ അരികില്‍ മേക്കപ്പ് മാന്‍ മണി നില്ക്കുന്നു. തങ്കപ്പേട്ടന് അവന്റെ കാശും ആടയാഭരണങ്ങളും ഓലക്കുടയും നല്കി പറഞ്ഞു വിട്ടതാണ്. പക്ഷേ...
ആ പക്ഷേയാണ് എല്ലാവരേയും ഞെട്ടിച്ചത്..!
അളിയന് ബോധം തെളിഞ്ഞു.
അളിയന് ആ സംഭവങ്ങള്‍ മൊഴിഞ്ഞു.
തങ്കപ്പേട്ടന്റെ കടയില്‍ നിന്നു മാത്രമേ അളിയന് ഭക്ഷണം കഴിച്ചിട്ടുള്ളൂ.. ശ്രീരാഗത്തിലേയ്ക്ക് ഓടിക്കയറിരുന്നത് ഭക്ഷണം കഴിയ്ക്കാനല്ല. ടോയ് ലറ്റില്‍ പോകാനാ.. അവിടുന്ന് വന്ന ശേഷം വയറിന്റെ വേദന കൊണ്ടാ അളിയന് വയര്‍ തടവിയിരുന്നത്.. അപ്പോള്‍ ആ കറുത്ത പിണ്ഡം വയറിനുള്ളില്‍ കിടന്ന് പ്രവര്‍ത്തിയ്ക്കുകയായിരുന്നു..
അളിയന്റെ മൊഴി അവസാനിച്ചപ്പോള്‍ ഡോക്ടര്‍ അതിന്റെ സത്യാവസ്ഥ മൊഴിഞ്ഞു.
അളിയന് ആദ്യം കഴിച്ച പൊറോട്ടയും ചിക്കനും അകത്തേയ്ക്ക് പോകുമ്പോള്‍ മേല്‍ ചുണ്ടില്‍ പിടിപ്പിച്ച ഫൈബര്‍ നാരിന്റെ കൊമ്പന് മീശയും അകത്തേയ്ക്ക് പോയി. ഫൈബര്‍ നാരല്ലേ.. അവന് ചൂടായാല്‍ വികസിയ്ക്കും.. അകത്തു കിടന്ന് അവന് വികസിച്ചും സങ്കോചിച്ചും അളിയനെ ശ്രീരാഗിലേയ്ക്ക് ഓടിപ്പിച്ചു.
അത്രേ സംഭവിച്ചിട്ടുള്ളൂ..
തങ്കപ്പേട്ടന് മേക്കപ്പ് മാന്‍ മണിയെ വിളിച്ചിട്ടു പറഞ്ഞു.
മുനിസിപ്പാലിറ്റി വണ്ടിയില്‍ വീണ മീശ ഇനി നിനക്ക് വേണോ..?
അതോ അതിന്റെ കാശ് മതിയോ..?
മണി മീശയുടെ കാശും വാങ്ങി സ്ഥലം വിട്ടു.
തങ്കപ്പേട്ടന്റെ ഓണക്കച്ചവടം ആശുപത്രിയുടെ ബില്ല് കവര്‍ന്നു.
ചേച്ചിയുടെ തിരുവോണ സദ്യ എന്നത്തേയും പോലെ ഇക്കൊല്ലവും വേസ്റ്റായി. ഞാനും അമ്മയും ഓണസദ്യയുണ്ടതു കൊണ്ട് ഭാഗ്യായി.
അതു മുടങ്ങിയില്ല.
പക്ഷേ..
അളിയന് തിരുവോണവും അവിട്ടവും ചതയവും കഞ്ഞിയും ചമ്മന്തിയുമായി കഴിയാനാ വര്‍ഷങ്ങളായി ഉള്ള യോഗം..!!
അത് ഇക്കൊല്ലവും ഭംഗിയായിത്തന്നെ തുടരുന്നു..
ഇക്കഥ പൂര്‍ണ്ണമാവുമ്പോള്‍ തങ്കപ്പേട്ടന്മാരോട് ഒരേയൊരു ചോദ്യം..
അട്ടയെപ്പിടിച്ച് മാവേലിയാക്കി പൂമെത്ത വിരിച്ചിട്ടെന്തു കാര്യം..?!!
ഇന്ന് തിരുവോണം..
തിരുവോണത്തിന്റെ അത്താഴമുണ്ട് അവിട്ടത്തിന്റെ പുലരിയ്ക്കായ്
നിശയില്‍ നിദ്രയിലലിയും മുന്നെ...
നേരുന്നു ഞാനും അമ്മയും അളിയനും പെങ്ങളും..
ഏവര്‍ക്കും.. കുടുംബത്തിനും..
സ്നേഹം നിറഞ്ഞ ഒരു പിടി ഓണാശംസകള്‍..!!!
ശുഭരാത്രി..!!!
അബ്ദുള്‍ മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan