നടേശ മുതലാളി! നമ്മളദ്ദേഹത്തെ വെറുതേ തെറ്റിദ്ധരിച്ചു! അങ്ങേര് ബീജെപിയെ വെച്ച് കൊറേ ഒണ്ടാക്കുമെന്നോ മുഖ്യമന്ത്രിയാവുമെന്നോ സുധീരനെയും വീയെസിനെയും തന്റെ ബാറിൽ മേശ തുടപ്പുകാരാക്കുമെന്നോ .... ഹൊ, എന്തൊക്കെ പുകിലായിരുന്നു.
സത്യത്തിൽ, അതൊന്നും അദ്ദേഹം അറിഞ്ഞോണ്ട് ചെയ്തതല്ല.ആരൊക്കെയോ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ വന്നപ്പോൾ അദ്ദേഹത്തിന് ഒരു പരിഭ്രാന്തി വന്നു പോയതാണ്. എല്ലാം ക്യാമറാമാന്മാരുടെ കുറ്റമാണ്. ക്യാമറ മുന്നിൽ വന്നപ്പോൾ അദ്ദേഹത്തിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടു എന്നത് ശരി തന്നെ. പക്ഷേ, അത് കിലുക്കത്തിലെ ഇന്നസെന്റിനോടുള്ള ആരാധന കൊണ്ട് സംഭവിച്ചതാണെന്ന് മനസ്സിലാക്കാത്ത നമ്മളാണ് കുറ്റക്കാർ.
അദ്ദേഹം ഇന്നലെ പറഞ്ഞതു കേട്ടില്ലേ? അതു മാത്രമാണ് സത്യം. വീയെസ് വീണ്ടും മുഖ്യമന്ത്രിയാവുന്നത് കാണാൻ മോഹിക്കുന്ന ഒരു നിഷ്ക്കളങ്കനായ ആരാധകനാണ് അദ്ദേഹം. .നേരത്തെ ശിഖണ്ടി, തവള എന്നൊക്കെ വിളിച്ചു കൂവിയത് തെറിയായിരുന്നില്ല, സ്നേഹ പ്രകടനമായിരുന്നു.എപ്പോഴും സന്യാസിമാരുടെ കൂടെ കഴിയുന്നത് കൊണ്ട് പുറം ലോകത്തെ നല്ല വാക്കുകളൊന്നും പഠിക്കാൻ സമയം കിട്ടാതിരുന്നതാണ്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് പുറത്തു വരുന്നത് ഭയന്നാണ് അദ്ദേഹം കളം മാറിയത് എന്നതൊക്കെ അസൂയക്കാർ വെറുതെ പറയുന്നതാണ്. ഫൈനാൻസ് ആകുമ്പോൾ അല്‍പ്പം വെട്ടിപ്പോക്കെ സ്വാഭാവികമാണ്. ശാശ്വതീകാനന്ദയുടെ കൊലപാതകവും അതു പോലെ തന്നെ. ചില പാവം സന്യാസിമാരും ആ അസൂയക്കാരുടെ വലയിൽ വീണിരിക്കുന്നു. നടെശമുതാലാളിയുടെ ചാട്ടവാർ കണ്ട് ഭയന്നിട്ടാണത്രേ അവരിതു വരെ എതിർത്തൊന്നും പറയാതെ എല്ലാ കള്ളുകാച്ചൽ ചടങ്ങുകളെയും ആശീർവദിച്ച് ജീവിച്ചു പോന്നത്!
എന്തായാലും വരുന്നത് വരട്ടെ. എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു എന്ന് തട്ടി വിട്ടേക്കാം. അവരുടെ അന്വേഷണം തുടങ്ങുമ്പോഴേക്ക് മുതലാളിയുടെ കാലം കഴിഞ്ഞിട്ടുണ്ടാവും.മുരളീധരന്റെയും സുരേന്ദ്രന്റെയും കൂടെ കുറച്ചു കാലം നടന്നപ്പോൾ മണ്ടത്തരം പകർന്നു കിട്ടി എന്നത് നേരാണ്. ആ മണ്ടന്മാരുടെ കൂടെ നടത്തി സ്വന്തം മകന്റെ ബുദ്ധി കൂടി നഷ്ടപ്പെടുത്തിയല്ലോ എന്നതു മാത്രമാണ് ഒരേയൊരു ദുഃഖം.ഇനിയത് ആവർത്തിച്ചു കൂടാ.
നാരായണ ഗുരു ചന്ടാലനോട് പറഞ്ഞ വാക്കുകൾ അനുസരിച്ചേക്കാം. കുളിച്ചു വരൂ ജാതി പോകും എന്നായിരുന്നല്ലോ അത്. BJP യിൽ നിന്നും കിട്ടിയ ബുദ്ധി മാന്ദ്യവും ത്വക്ക് രോഗവും മാറാൻ വർക്കല പാപനാശത്തിൽ പോയി ഒന്ന് മുങ്ങിക്കുളിക്കണം
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan