യഥാര്‍ത്ഥ ചിന്തകര്ഭീതിയും , ആശങ്കകളും കൊണ്ട് ഒരുക്കിയ മണ്ണിൽ ഇരവാതം വിതച്ചു തീവ്ര വാതം കൊയ്തെടുക്കുക . ഇതായിരുന്നു എണ്‍പത് കളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും കേരളത്തിൽ പല സ്ഥലങ്ങളിലായി ഇരുട്ടിന്റെ മറ പറ്റി വേരൂന്നിയ NDF എന്ന ആൾകൂട്ടത്തിന്റെലക്ഷ്യം .ഇന്ത്യയിൽ ആദ്യം ഒരു മിലിറ്റന്റ് ഫോർസ് രൂപീകരിച്ചു അതിലൂടെ രാഷ്ട്രീയത്തിൽ വന്നത് രണ്ടേ രണ്ടു വിഭാഗങ്ങളാണ് ഒന്ന് RSS ഉം മറ്റൊന്ന് NDF ഉം .. ഒന്നിൻറെ വളം ഹൈന്ദവ വർഗീയത ആയിരുന്നു എങ്കിൽ രണ്ടാമത്തേതു സമാധാന പൂർവമായി ജീവിക്കുന്ന മുസ്ലിം മനസ്സുകളിൽ അരക്ഷിതാവസ്ഥയുംഭീതിയും നിറച്ചു ഒരു മറു വർഗീയത കൊയ്തെടുക്കുകയായിരുന്നു.പ്രവർത്തനം :ആദ്യകാലങ്ങളിൽ പാതിരാ ഇരുട്ടിന്റെ മറ പറ്റിയുള്ള ആശയ പ്രചാരണവും , ആയുധ ,കായിക പരിശീലനവുമായിരുന്നു പ്രധാന പരിപാടി. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളെ പർവതീകരിചു RSS നെ പ്രധിരോധിക്കാൻ നാം സായുധമായി തന്നെ സംഘടിക്കണം എന്ന് നിരന്തരം നിഷ്കളങ്ക മനസ്സുകളിൽ ഓതി കൊടുത്തു. തങ്ങൾ സമുദായത്തിൻറെ കാവൽക്കാർ ആണെന്നും NDF നു രാഷ്ട്രീയമോ ,മത സംഘടനകളിൽ ഏതെങ്കിലും വിഭാഗത്തോട് എതിർപ്പോ ഇല്ലെന്നാണ് ആദ്യം പ്രചരിപ്പിച്ചത്. സമുദായത്തിന്റെ സംരക്ഷണത്തിനു എന്ന മറവിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നേതാക്കൾ ഒരു മിലിട്ടന്റ് സേനയെ തന്നെ വാർത്തെ ടുക്കുകയായിരുന്നു എന്ന സത്യം സാധാരണക്കാരായഅണികൾ മനസ്സിലാക്കിയില്ല. RSS നെ എതിർക്കുക എന്ന മറവിൽ പല സ്ഥലത്തും ചെറിയ തോതിലുള്ള സംഘർഷങ്ങൾ ആസൂത്രണം ചെയ്തു തങ്ങളുടെ ആശയം വളരാനുള്ള മണ്ണ് ഒരുക്കിയെടുത്തു. രണ്ടു വെക്തികൾ തമ്മിലുള്ള പ്രശങ്ങൾ പോലും ഹിന്ദു മുസ്ലിം പ്രശ്നങ്ങൾ ആകി തീർക്കുന്നതിൽ RSS ഉം NDF ഉം ഒരുമിച്ചു മത്സരിച്ചു. തിരൂര്‍ , താനൂര്‍ അടക്കം RSS മായി സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നു എതിരാളിയെ ആക്രമിച്ച ശേഷം ഒളി സങ്കേതത്തിലേക്ക് മുങ്ങുക എന്ന സ്ഥിരം പരിപാടിയാണ് NDF എന്ന പട്ടാള സേനയുടെ പട്ടാളക്കാർ ശീലിച്ചു പോന്നത്.ഏതു മത സംഘടനയിലും പ്രവർത്തിക്കാം എന്ന ഫതവാ പതുക്കെ പിൻവലിച്ചു കേരളത്തിലെ തല മുതിര്‍ന്ന പണ്ഡിതർ ഒക്കെ പിഴച്ചവർ എന്നും സമാധാനം എന്ന് പറഞ്ഞു നടക്കുന്നവർ വിഡ്ഢികൾ എന്ന് പരിഹസിച്ചു .. മസ്ഥിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട തീവ്ര ചിന്തഗതികരായ മിലിട്ടന്റ് സേന, നേതാക്കൾ പറയുന്നത് എന്തും ചെയ്യാൻ തയ്യാറായിരുന്നു. നേതാക്കളുടെ ആജ്ഞ കേട്ട് ആവേശം മൂത്ത ഇറങ്ങിയ പലർക്കും ജീവൻ പോലിഞ്ഞപ്പോൾ ചാവേറുകളെ സൃഷ്ടിച്ചു എടുക്കുന്ന തീവ്ര വാത സംഘടനകളെപ്പോലെ നിരന്തരം രക്തസാക്ഷി ത്വത്തിന്റെ മഹത്വമാണ് വിളബിയത് . അതിലൂടെ മരിക്കാനും കൊല്ലാനും തയ്യാറുള്ള ഒരു വിഭാഗം ആളുകളെ വാർത്തെടുക്കാൻ NDF നു കഴിഞ്ഞു.നേതാക്കളുടെ അധികാരക്കൊതിയുംആസൂത്രണവും മറ്റു സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന തീവ്ര ചിന്തയുള്ള സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ട് വന്നു . 2007 ഇൽ പോപ്പുലർ ഫ്രെണ്ട് എന്ന പേരിൽ ബംഗ്ലൂരിൽ പുതിയ ദേശീയ സംഘടന രൂപീകരിച്ചു .. കേരളത്തിൽ നടത്തി വന്ന ആയുധ പരിശീലനങ്ങൾ അങ്ങോട്ടും വ്യാപിപ്പിച്ചു . പിന്നീട് തൊട്ടടുത്ത വര്‍ഷം തന്നെ രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു നേതാക്കൾ തങ്ങളുടെ അധികാരക്കൊതി അരക്കിട്ടുറപ്പിച്ചു ആദ്യ കാലങ്ങളിൽ പറഞ്ഞ സമുദായ സംരക്ഷണം മാത്രമാണ് ലക്ഷ്യം എന്നതു വലിയ നുണയായി മാത്രം ചരിത്രത്തിൽ അവശേഷിച്ചു .ഇതിനിടെ സമുദായ സംരക്ഷണം പറഞ്ഞു നടന്നവർ തങ്ങളെ എതിര്‍ക്കുന്ന സ്വന്തം സമുദായത്തിലെ മത , രാഷ്ട്രീയ പ്രവര്‍ത്തകരെ ആസൂത്രിതമായി പല സ്ഥലത്ത് വെച്ചും ആക്രമിച്ചു , സംഘടനയിൽ ഒരു കാലത്ത് പ്രവര്‍ത്തിച്ചു പിന്നീടു അതിൽ നിന്ന് പിരിഞ്ഞു പോന്നവരെയും NDF കാര്‍ തെരുവിൽ നേരിട്ടു .. ആയുധ പരിശീലനവും , മസ്തിഷ്ക പ്രക്ഷാളനവും വഴി തലച്ചോറ് നഷ്ടമായ മിലിട്ടന്റ് സേന നേതാക്കൾ പറയുന്ന എന്തും സംഘടനക്കു വേണ്ടി ഇടം വലം നോക്കാതെ ചെയ്യാൻ ശ്രമിക്കുന്ന കാഴ്ചയാണു പിന്നീട് കണ്ടത് . കേരളത്തിൽ നിരവധി പണ്ഡിതന്മാരും ഇവരുടെ ആക്രമണത്തിനു വിധേയമായി . താനൂർ ഭാഗത്ത് ഉണ്ടായിരുന്നു വ്യാജ സിദ്ധനെ അടക്കം NDF സേന അവരുടെ നിയമ പ്രകാരം കൊന്നു കളഞ്ഞു. NDF നെതിരെ നീങ്ങിയ പലരും അവരുടെ കത്തിക്ക് ഇരയായി.NDF കാര്‍ ഉള്‍പെട്ട വെക്തിപരമായ പ്രശ്നങ്ങളിൽ പോലും ഒന്നാം തരം കൊട്ടേഷൻ ടീമിൻറെ ജോലിയായിരുന്നു NDFനു . ഭീഷണിപ്പെടുത്തിയും ആക്രമിച്ചും അവർ അവരുടെ കായിക ശേഷി ഉറപ്പിച്ചു. അവിടെ സമുദായ സ്നേഹവും കണ്ടില്ല . സംരക്ഷണവും കണ്ടില്ല .. ഒരു കാലത്ത് എതിർത്ത RSS മായി പോലും ചങ്ങാത്തം ആവാം എന്ന് അരുവിക്കര തെരഞ്ഞെടുപ്പിൽ കേരളം സാക്ഷിയാകുകയും ചെയ്തു . ഇപ്പോയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആയുധ പരിശീലനങ്ങൾ മുറ തെറ്റാതെ നടക്കുന്നു . പക്ഷെ സമുദായം ഈ സായുധ സംഘത്തെ ഭീതിയോടെയാണ് കാണുന്നത് എന്ന് മാത്രം—
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan