നല്ലോണം ആലോചിച്ചുള്ള തീരുമാനമാണത്രേ..
അപ്പോള്‍ ഞാനതിന് ഒരു മുടക്കവും പറഞ്ഞില്ല.
നിന്നോട് എന്താ പറഞ്ഞതെങ്കില്‍ അത് ചെയ്ത് കൊടുത്തേയ്ക്ക്..
ചേച്ചീ.. ഞാന്‍ എന്തിനും റെഡിയാ..
പക്ഷേ ഇന്ന് അവിട്ടമല്ലേ ചേച്ചീ..
കൂട്ടുകാരുടെ കൂടെ ഒരു കറക്കം പ്ലാന്‍ ചെയ്തതാ..
പക്ഷേ അളിയന് കാലത്തു തന്നെ വിളിച്ച് എന്നെയൊന്ന് സഹായിയ്ക്കാന്‍ ഇവിടെം വരെയൊന്നു വരാമോ എന്നു പറഞ്ഞ സ്ഥിതിയ്ക്ക് വന്നല്ലേ മതിയാവൂ..
ഞാനും ചേച്ചിയും തമ്മില്‍ അഭിമുഖ സംഭാഷണം നടത്തവേ അളിയന് വിയര്‍ത്തു കുളിച്ച് അവിടേയ്ക്ക് കയറി വന്നു.
അളിയോ.. ഞാനെത്തീട്ടോ..
എന്താ ഹെല്പ്പേണ്ടതെങ്കില് അതിങ്ങ് പറഞ്ഞോളൂ..
ഞാന്‍ വരാന്‍ അല്പം വൈകിപ്പോയത് അളിയനത്ര രസിച്ചിട്ടില്ല.
അക്കാരണം കൊണ്ട് തന്നെ നല്ല കിടുക്കന്‍ ഒരു മറുപടി ആ വായില്‍ നിന്നും പുറത്തു വന്നു.
നിന്നെ ഞാന്‍ ഇങ്ങോട്ട് വിളിപ്പിച്ചത് നിന്റെ പെങ്ങളുടെ വായില്‍ നോക്കി നില്‍ക്കാനല്ല..
പറമ്പില്‍ എനിയ്ക്ക് പിടിപ്പത് ജോലിയുണ്ട്.
അതിന് എന്നെ സഹായിയ്ക്കാനാ നിന്നെ ഞാന്‍ വിളിപ്പിച്ചത്.
ഞാന്‍ മറുപടിയൊന്നും പറയാതെ അളിയനോടൊപ്പം പറമ്പിലേയ്ക്കിറങ്ങി.
അവിട്ടം ദിനമായ ഇന്ന് വള്ളത്തോള്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ ഒരു കുടുംബ സംഗമം നടത്തുന്നു. നാട്ടിലെ സകല കുടുംബങ്ങളും പങ്കെടുക്കുന്നു. സംഗമം നടത്താന്‍ ഓഡിറ്റോറിയങ്ങള്‍ ഒഴിവില്ല. വൈകുന്നേരം നാലു മണി മുതല്‍ ആറു മണി വരെയുള്ള പ്രസ്തുത സംഗമത്തിന് അളിയന്റെ വീടിനു പിന്നിലെ പരന്നു കിടക്കുന്ന പറമ്പ് സജ്ജമാക്കുന്നു. അതിന് അളിയന് കിട്ടാന്‍ പോകുന്നത് അയ്യായിരം രൂപ. പറമ്പ് വൃത്തിയാക്കി അതില്‍ ടാര്‍പായ വിരിച്ച് മുന്നൂറോളം ചെയര്‍ വാടകയ്ക്ക് എടുത്ത് കൊണ്ടു വന്നു നിരത്തിയിടണം. ചെയറിന്റെ വാടക ഒരാള്‍ സ്പോണ്സര് ചെയ്തിട്ടുണ്ട്. അപ്പോള്‍ ടാര്‍പായ യുടെ വാടകയായ ഇരുനൂറ്റമ്പത് രൂപ പോയാല്‍ അളിയനു കിട്ടുന്നത് നാലായിരത്തി എഴുനൂറ്റമ്പത് രൂപ.
അളിയനെ സഹായിയ്ക്കുന്ന എനിയ്ക്ക് കൂലിയും ഇല്ല ഒരു കോപ്പും ഇല്ല.
ഞാനാണെങ്കിലോ പോത്തിനെപ്പോലെ പണിയെടുത്തോളും.
പെങ്ങളെ കെട്ടിച്ചു കൊടുത്തവനല്ലേ ഞാന്‍..
എനിയ്ക്ക് അങ്ങനെത്തന്നെ വേണം.
അവിട്ടത്തിനു നാട്ടിന് പുറത്തു കൂടി കൂട്ടുകാരൊത്ത് ഒരു കറക്കം പതിവുള്ളതാ..
അതു മുടങ്ങിയെന്ന് ശങ്കിച്ചപ്പോഴാണ് എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയത്..
പെണ്ണാലോചിച്ച് നടക്കുന്ന ഞങ്ങള്‍ നാല് വര് സംഘം ഇന്നത്തെ ദിനം നാട്ടില്‍ കറങ്ങുന്നത് നാട്ടിലുള്ളതും വിരുന്നുവന്നതുമായ തരുണീമണികളെ കാണാനാ..
അത് കറക്കം കൂടാതെ തന്നെ കുടുംബ സംഗമത്തിലൂടെ കാണാമല്ലോ..
ഞാന്‍ കൂട്ടുകാരെ കൂടി അളിയന്റെ പറമ്പിലേയ്ക്ക് പണിയാന്‍ വിളിച്ചു.
അവര്‍ മൂവരും പാഞ്ഞെത്തി.
എന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡു അവര്‍ക്ക് ഞാന്‍ രഹസ്യമായി വീതിച്ചു.
എന്നിട്ട് അളിയന് കേള്‍ക്കെ ഉറക്കെ പറഞ്ഞു.
ഇന്നിവിടെ നടക്കുന്ന ഈ കുടുംബ സംഗമം നമ്മുക്ക് വിജയിപ്പിയ്ക്കണം.
അളിയനെ എല്ലാവരും അഭിനന്ദിപ്പിയ്ക്കുന്ന രീതിയില്‍ ഈ വേദി നമ്മുക്ക് മാറ്റണം.
നാലു പെണ്പിള്ളാര് വരുന്ന സ്ഥലമല്ലേ..
ഞങ്ങള്‍ നാലുപേരും അക്രമാസക്തരെപ്പോലെ ആത്മാര്‍ത്ഥമായി പണിയെടുത്തു.
അളിയനെ വെറും നോക്കുകുത്തി മേസ്തിരിയെപ്പോലെ മൂലയില്‍ കുത്തിയിരുത്തി.
രണ്ടു മണിക്കൂറിനകം മൊത്തം പണിയും തീര്‍ത്ത് ഞാനും സംഘവും സ്ഥലം വിട്ടു.
ഞങ്ങള്‍ യൂണിഫോം മാറ്റി നാലുമണിയ്ക്ക് മുന്നെ സംഗമ വേദിയായ അളിയന്റെ വീട്ടിലെത്തി.
യൂണിഫോമെന്നാല് കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും തന്നെ.
വള്ളത്തോള്‍ നഗറില്‍ ഈ വസ്ത്രം ധരിച്ച് ആരെ കണ്ടാലും അതിന് ഒരര്‍ത്ഥം മാത്രമേയുള്ളൂ.
നിന്നോടെനിയ്ക്ക് പ്രേമമാ..
അതു പറയാന്‍ എനിയ്ക്ക് മനസ്സില്ലാ..
അതാണ് ഞങ്ങളുടെ യൂണിഫോം.
ഞങ്ങളെ ആരും വളണ്ടിയര്‍മാര്‍ ആക്കിയതല്ല.
ഞങ്ങള്‍ വലിഞ്ഞു കയറി വളണ്ടിയര്‍ മാരായി.
യോഗത്തിന് ആളുകള്‍ വന്നു തുടങ്ങി.
വളണ്ടിയര്‍മാരായ ഞങ്ങള്‍ സജീവരായി.
വരുന്ന എല്ലാ ഫാമിലിയിലും മുതുകിളവിമാരുണ്ട്.
അവരെ കൈ പിടിച്ച് സീറ്റില്‍ ഇരുത്തുന്ന പണി ഞങ്ങള്‍ ഏറ്റെടുത്തു.
അല്പം കഴിഞ്ഞപ്പോള്‍ ആ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.
ഓരൊറ്റ ഫാമിലിയും പെണ്പിള്ളാരെ കൊണ്ടു വന്നിട്ടില്ല.
അതു തിരിച്ചറിഞ്ഞ ഞാന്‍ മറ്റുള്ളവരോട് പറയാനായ് തിരിഞ്ഞതും അവര്‍ മുങ്ങിയിരിയ്ക്കുന്നു.
അളിയന്റെ കയ്യാളായി നിന്ന ഞാന്‍ കുടുങ്ങിപ്പോയി.
യോഗം കഴിയുവോളം നിയുക്ത വളണ്ടിയര്‍ തന്നെ.
സംഗമം ആരംഭിച്ചു.
മുഖ്യ പ്രഭാഷകന്റെ ഊഴം കഴിഞ്ഞു.
ഇനി ഇക്കൊല്ലത്തെ ഓണം എങ്ങിനെ..?
പൊതുവായ ചര്‍ച്ചയാണ്.
ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു.
ഇതുപോലെ എട്ടിന്റെ പണി കിട്ടിയ ഒരു ഓണം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എല്ലുമുറിയെ തിന്നാല്‍ പല്ലുമുറിയെ തിന്നാം എന്നു കേട്ടിട്ടുണ്ട്. തിന്നാനുള്ളത് ഇല്ലാഞ്ഞിട്ടല്ല.. പൂച്ചയെ പേടിച്ച് എല്ലാവരും അട്ടത്ത് കയറ്റി ഉറിയില്‍ വെച്ചിരിയ്ക്കുന്നു.
ഞാന്‍ പറഞ്ഞതിന്റെ ഡബിള്‍ മീനിങ്ങ് അറിയാത്ത അളിയന് അതിനു മറുപടി മൊഴിഞ്ഞു.
എല്ലുമുറിയെ പണിതവന് കല്ല് പെറുക്കാന്‍ കഴിവില്ലേ..
ഏത് ഉറിയിലാണ് ആ ഭക്ഷണം പാത്തു വെച്ചിരിയ്ക്കുന്നതെങ്കിലും കല്ലുകൊണ്ടെറിഞ്ഞ് ഉറിപൊട്ടിച്ച് താഴെയിടണം.
ചര്‍ച്ച വഴിമാറി.
ഉറിയും പറയും നാഴിയും ചെറു നാഴിയും അന്യമായ പുതുതലമുറകള്‍ സെല്‍ഫിയും സ്റ്റാറ്റസും നിറഞ്ഞ ലോകത്താണെന്ന് വിലാസിനി ടീച്ചര്‍.
ഹാസ്യവും സീരിയസ്സും ആയ സംഗമ ചര്‍ച്ചയില്‍ നിന്നും ഞാന്‍ പിന്മാറി.
അപ്പോഴേയ്ക്കും കൊച്ചു കുട്ടികള്‍ മാവില്‍ കല്ലെറിയാനും തെങ്ങില്‍ കയറാനറിയുന്നവര് ആ വഴിയ്ക്കും ചിതറി. അളിയനും ഞാനും കൂടെ പിള്ളാരെ ഓടിച്ചു വിടാനായ് ഓടി.
ഈ സമയം വര്‍ഷങ്ങളോളമായി ചേച്ചി കാണാതിരുന്ന പലരേയും കണ്ടു മുട്ടി കുശലങ്ങള്‍ പങ്കിട്ടു.
കുശലക്കാരികളില് പലരും കൗശലക്കാരികളായതിനാല് ചേച്ചിയെ പറ്റിച്ച് കുശാലായി കാപ്പിയും പലഹാരവും കഴിച്ചിറങ്ങി.
ചേച്ചിയുടെ വസന്ത ലോക മായ മുറ്റത്തെ പൂന്തോട്ടം ചില കുട്ടികള്‍ അലങ്കോലമാക്കി.
അതറിഞ്ഞ ചേച്ചി മുറ്റത്തേയ്ക്ക് ഓടിയപ്പോഴോയ്ക്കും അകത്തേയും പുറത്തേയും ടോയ് ലറ്റുകള്‍ അത്യാവശ്യക്കാര്‍ കയറിയിറങ്ങി വൃത്തി ഹീനമാക്കി.
എല്ലാം കൊണ്ടും സഹികെട്ട ചേച്ചി കൗശലപരമായി സകലരേയും പുറത്താക്കി വാതിലടച്ചു പൂട്ടി പുറത്തിറങ്ങി.
സമയം ആറുമണി കഴിഞ്ഞു.
സംഗമത്തില്‍ പാതിയോളം ആളുകള്‍ പോയിരിയ്ക്കുന്നു.
എങ്ങിനെ പോവാതിരിയ്ക്കും..
പച്ച വെള്ളം പോലും സംഗമ സംഘാടകര്‍ നല്കിയില്ലല്ലോ..
യോഗം പിരിച്ചു വിടാന്‍ നേരം അറിയാവുന്ന കുട്ടികളെ വിളിച്ച് ജനഗമന ചൊല്ലിച്ചു.
തെറ്റു കൂടാതെ ആ കുട്ടികള്‍ കാണാപ്പാഠം പഠിച്ച ജനഗണമന ഈണത്തില്‍ പാടി.
ജയഹേ..
എന്നു പാടിയതും അളിയന്റെ ശബ്ദം ഉച്ചത്തില്‍ ഉയര്‍ന്നു.
അതേയ്.. പാടിക്കഴിഞ്ഞ് ഓടാന്‍ വരട്ടേ..
അവരവര്‍ ഇരിയ്ക്കുന്ന കസേരകള്‍ പൊക്കിയെടുത്ത് ഗേറ്റിന്നടുത്തേയ്ക്ക് എത്തിച്ചിട്ട് പോയാല്‍ മതീ..
അളിയന് അപ്പറഞ്ഞതുകൊണ്ട് ഗുണം കിട്ടിയത് എനിയ്ക്കാണ്.
കസേരകള്‍ ഗേറ്റിലേയ്ക്ക് കൊണ്ടു പോകുന്നവര്‍ നേരെ അവരവരുടെ വീട്ടിലേയ്ക്ക് കൊണ്ടു പോയാലോ എന്നു ഭയന്ന് അളിയന് ഗേറ്റില്‍ കാവല്‍ നിന്നു.
ടാര്‍പായയും കസേരയും ഒതുക്കി.
ആളുകള്‍ സകലരും പോയി.
അതോടൊപ്പം ഓണം കഴിഞ്ഞ് നടാനായി വെച്ചിരുന്ന പന്നിയൂര്‍, കരിമുണ്ടകന് തുടങ്ങിയ കുരുമുളക് ചെടികളും നാടന്‍ ഒട്ടുമാവിന്റെ തൈക്കളും എങ്ങോട്ടോ അപ്രത്യക്ഷമായി.
അളിയന് സാധനങ്ങളെല്ലാം കൊടുത്ത് അതിന്റെ വാടകയും നല്കി ബാക്കി തുകയായ നാലായിരത്തി എഴുന്നൂറ്റമ്പത് രൂപയും പോക്കറ്റിലിട്ട് വീട്ടിലെത്തി.
ഞാനും ചേച്ചിയും വീട്ടിലുണ്ട്.
അളിയന് ആദ്യമായി സ്വന്തം തീരുമാനിച്ച് നടത്തിയ ഒരു നല്ല കാര്യത്തില്‍ കിട്ടിയ ലാഭത്തുകയെ പറ്റി പറയുവാന്‍ വാ തുറന്നു.
ഒരു അഗ്നിപര്‍വ്വതം പോലെ ചേച്ചി അളിയന്റെ നേരെ പൊട്ടിത്തെറിച്ചു.
ഒരക്ഷരം മിണ്ടിപ്പോവരുത്..
ഈ വീട്ടില്‍ നിങ്ങടെ ശബ്ദം കേള്‍ക്കരുത്..
ലാഭമാണു പോലും ലാഭം..!
എന്തു കോപ്പിലെ ലാഭമാണ് നിങ്ങള്‍ ഉണ്ടാക്കിയത്..?!
സംഗമം നടക്കുമ്പോള്‍ ഈ വീട്ടില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ വല്ലതും നിങ്ങളറിഞ്ഞോ മനുഷ്യാ..?
യോഗത്തിനു വന്ന സരളയുടെ അമ്മയുടെ കാല് കോച്ചിപ്പിടിച്ച് അതിനല്‍പ്പം ചൂടുവെള്ളം വേണമെന്ന് പറഞ്ഞ് സരള വന്നു.
ചൂടുവെള്ളം ബാക്കിയുള്ളതില്‍ പഞ്ചാരയും തേയിലയും ഇട്ട് ഇങ്ങോട്ടെടുത്തോ മോളേ എന്ന് ആ തള്ള പറഞ്ഞതും സരള തന്നെ തേയിലയും പഞ്ചാരയും വാരിക്കോരി ചെമ്പിലേയ്ക്കിട്ടു.
പിന്നെ വരുന്നോരും പോകുന്നോരും ചായ മോന്താന് തുടങ്ങി.
ഭവാനിയുടെ മകള്‍ ഈ വീട് കണ്ടിട്ടില്ലാന്നും പറഞ്ഞ് അകത്തേയ്ക് കയറി വന്നു.
അവളുടെ രണ്ടര വയസ്സുള്ള ഒരു തലതെറിച്ച സാധനം ഫിഷ് ടാങ്ക് പൊട്ടിച്ചു.
ചില അലവലാദികള് കക്കൂസും കുളിപ്പുരയും മുനിസിപ്പാലിറ്റി വേസ്റ്റ് ഗോഡൗണാക്കി .
അഞ്ഞൂറു രൂപ വിലയുള്ള നാല് പൂച്ചട്ടികള്‍ പൂന്തോട്ടത്തില്‍ തല്ലിത്തകര്ത്തിട്ടു.
അപ്പോഴേയ്ക്കും ആരോ ഫ്രിഡ്ജ് തുറന്നു..
അതിനുള്ളില്‍ കത്തുന്ന ലൈറ്റല്ലാതെ ഒരു വക സാധനങ്ങളും ഇല്ല.
ഹാളിലെ ജനല്‍ കര്ട്ടന് കീറിയതു പോരാഞ്ഞ് ചുമരില്‍ നിറയെ ചളിയുള്ള കാല് കൊണ്ട് ചവിട്ടിയ പാടുകള്‍...
ഇനിയെന്തൊക്കെയാണാവൊ നശിച്ചതെന്ന് അറിയില്ല.
അകത്തേയ്ക്ക് നോക്കുമ്പോല്‍ തല പെരുക്കുവാ..
ഇന്നിവിടെ നടന്നത് കുടുംബ സാംഗമമോ അതോ
ഇന്നാട്ടുകാര് നിങ്ങള്‍ക്കെതിരെ നടത്തിയ ഹര്‍ത്താലോ..?
അളിയന് ഇളിഞ്ഞ മൊന്തായത്തോടെ ചേച്ചിയോട് ചോദിച്ചു..
അവര്‍ അങ്ങിനെയൊക്കെ ചെയ്തതിന് ഞാനിപ്പൊ എന്താ ചെയ്യാ..?
എന്നോട് ആലോചിയ്ക്കാതെ സ്വന്തം തീരുമാനിച്ചതല്ലേ ഈ സംഗമം.
അതുകൊണ്ട് ആ ഷര്‍ട്ടും മുണ്ടും ഊരി മാറ്റി അകത്തേയ്ക്ക് കയറിയ്ക്കോളൂ..
എല്ലാം പഴയ പടിയാക്കി അടുക്കിയൊതുക്കി വൃത്തിയായി കഴുകിയ ശേഷം കടയില്‍ പോയി പഞ്ചസാരയും തേയിലയും വാങ്ങിവാ..
എന്നിട്ട് ഇനി എന്നോട് മിണ്ടിയാല്‍ മതി.
അളിയന് നിസ്സഹായനായി എന്റെ മുഖത്തേയ്ക്ക് നോക്കി.
ചേച്ച്യേ.. അമ്മ അവിടെ ഒറ്റയ്ക്കാ..
ഞാനിറങ്ങുവാ..
എന്ന് പറഞ്ഞ് ഞാന്‍ ഗേറ്റിലേയ്ക്ക് നടന്നു.
എന്റെ മുന്നില്‍ ഗേറ്റ് കടന്ന് പോകുന്ന കാടന്‍ പൂച്ചയുടെ നിറം വെള്ളയും കറപ്പും..
അവനും ആരോടോ പ്രേമമുണ്ടെന്ന് ഉറപ്പാ..
പക്ഷേ ആ കാടന്‍ പൂച്ചയ്ക്ക് എന്നെപ്പോലെ ഒരു ബെസ്റ്റ് അളിയനില്ലല്ലോ എന്നോര്‍ത്ത് അസൂയ തോന്നി ഞാന്‍ വീടണഞ്ഞു.
ഇന്ന് അവിട്ടം...
ഏവര്‍ക്കും നേരുന്നു അവിട്ടം ദിനാശംസകള്‍..!!!!
നാളെ ചതയം..
അളിയന്റെ പുലിക്കളി വിശേഷങ്ങളുമായി നാളെ കണ്ടുമുട്ടും വരേയ്ക്കും..
താല്‍ക്കാലിക വിട..!
ഇവിടെ നേരുന്നു ഞാന്‍..
ഇന്നെന്‍ ശുഭരാത്രി..!!
അബ്ദുള്‍ മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan