തമിഴ് തട്ടുപൊളിപ്പൻ സിനികൾക്ക് ചറപറാ തീയറ്ററുകൾ കിട്ടുകയും കലാമൂല്യമുള്ള മലയാളസിനിമകൾക്ക് ആവശ്യത്തിന് തിയറ്ററുകൾ കിട്ടാതെ പോകുകയും ചെയ്യുന്ന സാഹചര്യം ഇവിടെ എത്രയോ കാലമായിട്ട് നിലവിലുണ്ട്. അതിനിടെയിൽ കേട്ടുകേൾവിയുള്ള ഒരു ബാനറിന്റേയോ സംവിധായകന്റേയോ താരമൂല്യമുള്ള ഒരു നായകനടന്റേയോ പോലും പിൻബലമില്ലാതെ വരുന്ന ഒരു സിനിമയ്ക്ക് ഇവിടെ തീയറ്റർ കിട്ടാതിരിക്കാൻ സീ.പീ.എം. പോലൊരു പാർട്ടി വിചാരിക്കേണ്ട കാര്യമുണ്ടോ! അല്ലാ നിങ്ങള്‍ പറ, 'ടീ. പീ. 51' എന്നൊരു പേരും (ആ പേര് കണ്ടാലറിയാം ആശയദാരിദ്ര്യത്തിന്റെ ആഴം) സന്തോഷ് പണ്ഡിറ്റിന്റെ സിനിമയുടേത് പോലുള്ള അതിന്റെ പോസ്റ്ററും കണ്ടാൽ നിങ്ങളാണെങ്കിൽ അതിന് തല വെക്കാൻ കയറുമോ? നിങ്ങളുടെ തീയറ്ററാണെങ്കിൽ നിങ്ങളത് പ്രദർശനത്തിന് എടുക്കുമോ? ഇതിപ്പോ ഒരറ്റത്ത് 'സീ.പീ.എം.' എന്നൊരു പ്രയോഗം കൂടിയുണ്ടെങ്കിൽ അതിന് ന്യൂസ് വാല്യൂ ഉണ്ടാകുമെന്നും മനോരമാദികൾ അതേറ്റുപിടിച്ച് ചർച്ചിച്ച് തകർക്കുമെന്നും ഉള്ള കാര്യം ഇന്നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്ക്കും വരെ അറിയാം. അല്ലാ മാധ്യമസുഹൃത്തുക്കളേ, കമ്യൂണിസ്റ്റ് പാർട്ടി തകർന്നെന്നും മരിച്ചെന്നും ദ്രവിച്ചെന്നും ഒക്കെ ഏറ്റവും കൂടുതൽ പറയുന്നത് നിങ്ങളൊക്കെ തന്നല്ലേ? പിന്നേയും നിങ്ങളെന്തിനാണ് അതിന്റെ പിന്നാലെ തന്നെ ഇങ്ങനെ കൂടിയിരിക്കുന്നത്?
(ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ഭയങ്കര സഹിഷ്ണുതയുള്ളവരാണ് എന്നെനിക്ക് അഭിപ്രായമില്ല. പക്ഷേ കൊതുക് കുത്താൻ വരുന്നൂന്ന് അറിഞ്ഞ് അവർ പാറ്റൺ ടാങ്കുമായി പ്രതിരോധത്തിനിറങ്ങും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്)
(ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ഭയങ്കര സഹിഷ്ണുതയുള്ളവരാണ് എന്നെനിക്ക് അഭിപ്രായമില്ല. പക്ഷേ കൊതുക് കുത്താൻ വരുന്നൂന്ന് അറിഞ്ഞ് അവർ പാറ്റൺ ടാങ്കുമായി പ്രതിരോധത്തിനിറങ്ങും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്)
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan