കണ്ണൂരില്‍ കൊല്ലാനും ചാവാനും അണികളെ പറഞ്ഞുവിടുന്ന "ധീരനേതാക്കളു"ടെ മക്കള്‍ എന്തുചെയ്യുന്നുവെന്ന ചെറിയൊരു അന്വേഷണം.തുടക്കം പിണറായി വിജയനില്‍ നിന്നു തന്നെയാകാം.സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞതിനു ശേഷവും പാര്‍ട്ടിക്കകത്ത് ഏത് തീരുമാനവും പിണറായി വിജയന്റേതാണ്.ഇന്നുവരെ കൊലപാതകരാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകാത്ത പിണറായി വിജയന് തന്റെ രണ്ടു മക്കളേയും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.പിണറായിയുടെ മകന് വിവേക് കിരണ്‍ അബുദാബിയില്‍ എച്ച്എസ്ബിസി ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു.മകള്‍ വീണ സ്വാശ്രയ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്.ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍.സ്വാശ്രയസ്ഥാപനങ്ങള്ക്കെതിരായും മുതലാളിത്ത ചൂഷണത്തിനെതിരായുമൊക്കെ പ്രസംഗിക്കുന്ന പിണറായി വിജയന് മക്കളുടെ കാര്യത്തില്‍ നയമെല്ലാം മാറ്റിവെക്കുകയായിരുന്നു.വിവേകിന്റെ പഠനകാലത്തെ ചരിത്രംകൂടി അറിയുക.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്.പ്രീഡിഗ്രിക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്.ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ്സിഎംഎസ് (സ്ക്കൂള് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജിലാണ്.സ്വാശ്രയ സ്ഥാപനങ്ങളുടെ സംഘടനാ നേതാവ്ജിപിസി നായരുടെ ഉടമസ്ഥതയിലുളളതാണ് ഈ കോളേജ്.ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഇവിടെ പ്രവേശനം നേടിയത്.ബിരുദത്തില്‍ രണ്ടാംക്ലാസെങ്കിലും നേടിയവര്‍ക്കു മാത്രമേ ഈ കോളേജില്‍ പ്രവേശനം അനുവദിക്കുകയുളളൂ.പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടത്.എന്നാല്‍ ബികോമിന് വെറും മൂന്നാം ക്ലാസുളള വിവേക് ഇവിടെ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം അഭ്യസിച്ചു.എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നും നാലുലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ്വിവേക് ഈ കോളേജില്‍ പഠിച്ചത്.2003ല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.2004ല്‍ വിവേക് സ്വന്തം ബിസിനസ് നടത്താന്‍ സിംഗപ്പൂരിലേക്ക് പോയി.രണ്ടുമാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില്‍ പോയി.2005 സെപ്തംബറില്‍ വീണ്ടും നാട്ടിലെത്തി.പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ വിവേക് തീരുമാനിച്ചത്.20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്.ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുത്താല്ഏതാണ്ട് അരക്കോടിക്ക് മേലുളള തുക വിവേകിനെ പഠിപ്പിക്കാന്‍ എവിടെ നിന്നാണ് ലഭിച്ചത് എന്ന് പല കോണുകളില്‍ നിന്നും അന്ന് ഉയര്‍ന്ന ചോദ്യത്തിന് ഇന്നുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല.വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി പിണറായിക്കുള്ള ബന്ധവും മക്കളുടെ പഠനവും കൂട്ടിവായിച്ച് അക്കാലത്ത് നിരീക്ഷണങ്ങളുണ്ടായെങ്കിലും പിണറായി ഒന്നും ഗൗനിച്ചില്ല.പിണറായിയില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിലെത്തുമ്പോള് ചെറിയൊരു മാറ്റമുണ്ട്.കാരണം തന്റെ ഇളയ മകന് ബിനീഷിനെ തലസ്ഥാനത്ത് കുറച്ചുകാലം എസ്എഫ്ഐ രാഷ്ട്രീയത്തില്‍ കോടിയേരി ഇറക്കിയിരുന്നു.കോടിയേരിക്ക് രണ്ട് ആണ്മക്കളാണ്-ബിനോയിയും ബിനീഷും. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ബിനോയിയുടെ വിവാഹച്ചടങ്ങിന്റെ ആര്‍ഭാടവും അവിടെയെത്തിയ അധോലോക രാജാക്കന്മാരുടെനിരയുമൊക്കെ വാര്‍ത്തയായിരുന്നു.രാഷ്ട്രീയമൊക്കെമറന്ന് ബിനീഷ് കോടിയേരി ഇപ്പോള്‍ സിനിമാരംഗത്തും ബിസിനസ് രംഗത്തും ഉന്നതബന്ധങ്ങളുമായി ഗള്‍ഫിലാണ്. പ്രമുഖ വ്യവസായി രവിപിള്ളയുടെ ഗള്‍ഫിലെ ബിസിനസ് ഗ്രൂപ്പ് വൈസ് ചെയര്മാന് എന്ന ഉന്നതജോലി കുറേക്കാലം വഹിച്ച് അതും ഉപേക്ഷിച്ചാണ് ബിനീഷിന്റെ ആര്‍ഭാടജീവിതം.പണമൊരു പ്രശ്നമല്ല.ഏതാനും നാള് മുമ്പ് 15 ലക്ഷം രൂപ വിലവരുന്ന ഹാര്‍ലി ഡേവിസന് ഫാറ്റ് ബോബ് ബൈക്ക്സ്വന്തമാക്കി തന്റെ ഫേസ്ബുക്ക് ഫാന്‍ പേജില്‍ അപ്ഡേറ്റ് ചെയ്തയാളാണ് ബിനീഷ്. അന്ധേരി, കര്‍മയോദ്ധാ, ഞാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും അംഗമാണ് ബിനീഷ് കോടിയേരി.കോടിയേരിയുടെ മൂത്ത മകന് ബിനോയിയും ഗള്‍ഫില്‍ ബിസിനസുകാരനാണ്.കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കേ ബിനോയി വാങ്ങിച്ച കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ പ്രമുഖ സിനിമാ താരങ്ങളടക്കമുള്ളവര്‍ ലേലത്തില്‍ നിന്ന് പിന്മാറി സഹായം ചെയ്തുകൊടുത്തത്ചര്ച്ചയായിരുന്നു.കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലിടപെടുത്താതെ രണ്ടുമക്കളേയും ആര്‍ഭാടമായി ജീവിക്കാന്‍ കോടിയേരി അനുവദിക്കുന്നു.പാവപ്പെട്ട കമ്യൂണിസ്റ്റുകാര്‍ കണ്ടാല്‍ നെറ്റി ചുളിക്കാറുള്ള ആഡംബരങ്ങളില്‍ അവര്‍ മുഴുകുന്നു.കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകന് സുധീറിന് അമ്മയുടേയും ബന്ധുക്കളുടേയുംരാഷ്ട്രീയസ്വാധീനം ബിസിനസ് രംഗത്താണ് തുണയായത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം പല ബിസിനസുകളിലും കൈവെച്ചിട്ടുള്ളസുധീര് ഇപ്പോള്‍ പട്ടാള റിക്രൂട്ട്മെന്റിന് സഹായിക്കുന്ന ഒരു സ്ഥാപനം നടത്തിവരികയാണ്.ഫ്രാഞ്ചൈസികള്‍ നല്‍കിയും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു ഫീസിനത്തിലും ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന സ്ഥാപനമാണ് സുധീര്‍ നടത്തുന്നത്.സുധീറും രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടേയില്ല.സിപിഎമ്മിന്റെ മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ ഇപി ജയരാജനും മക്കളെ രാഷ്ട്രീയത്തിലിറക്കാന്‍ തയ്യാറായിട്ടില്ല.സിപിഎം രാഷ്ട്രീയത്തില്‍ നിന്നു മാറി ഗള്‍ഫിലും ബാംഗ്ലൂരിലുമൊക്കെയായി ബിസിനസ് രംഗത്താണ് ജയരാജന്റെ മകന് ജയ്സണ്‍.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ രണ്ട് ആണ്മക്കളും തുടക്കത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.മക്കളായ ജയിന്രാജും ആശിഷ് രാജും നാട്ടില്‍ തന്നെ നിന്നാല്‍ അവര്‍ കൂടുതല്‍ അക്രമരാഷ്ട്രീയത്തില്‍ പെടുമെന്നും അവരുടെ ഭാവി ഇല്ലാതാകുമെന്നുമുള്ള തിരിച്ചറിവില്‍ ജയരാജന് രണ്ടു പേരേയും നാട്ടില്‍ നിന്ന് മാറ്റുകയായിരുന്നു. ജയിന്‍രാജ് ഗള്‍ഫിലും ആശിഷ് രാജ് ബാംഗ്ലൂരിലുമാണ്.ആദര്‍ശരാഷ്ട്രീയം പ്രസംഗിച്ചുനടക്കുന്ന അച്യുതാനന്ദന് മക്കള്‍ മാഹാത്മ്യം വാഴ്ത്തുന്നതില്‍ ഒട്ടും പിന്നിലായില്ല. മകന് അരുണ്‍കുമാറിന് അനര്‍ഹമായി പി.എച്ച്.ഡിയും പൊതുമേഖലാ സ്ഥാപനത്തിന്റെ ഉന്നത ഔദ്യോഗികപദവിയും തരപ്പെടുത്തിക്കൊടുക്കാന്‍ വി.എസിന് മടിയുണ്ടായില്ല.കവിയൂര്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിസ്ഥാനത്തുവന്ന മകനെ പണവും പദവിയും ഉപയോഗിച്ച് മാന്യനാക്കി മാറ്റാന്‍ എം.എ ബേബിക്കും മടിയുണ്ടായില്ല.ഇത്തരത്തില്‍ കണ്ണൂരില്‍ കൊലപാതകരാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന ഓരോ സി പി എം നേതാക്കളുടേയും കാര്യമെടുത്താല്‍ "മക്കള്‍ മാഹാത്മ്യ"ത്തിന്റെ പട്ടിക നീണ്ടുപോവുകയേ ഉള്ളൂ. ഒരു കാര്യം വ്യക്തമാണ്.ഇവരിലൊരു നേതാവും തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ പൈശാചികമായ രാഷ്ട്രീയത്തിന്റെ ഇരകളാകണമെന്ന് ആഗ്രഹിക്കുന്നില്ല.എന്നാല്‍ ഇവരുമായി കുടുംബബന്ധമില്ലാത്ത പാവപ്പെട്ടവരുടെചോരയും അവരുടെ കുടുംബങ്ങളിലെ കണ്ണീരും ഇവര്‍ക്കാവശ്യമാണ്.പാര്‍ട്ടി വളര്‍ത്താനും പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കാനും രക്തസാക്ഷിദിനാചരണങ്ങള്‍ നടത്താനും കുടുംബസഹായ ഫണ്ട് പിരിക്കാനും നേതാക്കള്‍ക്ക് പ്രവര്‍ത്തകരെ വേണം.പാര്‍ട്ടിയാണ് കുടുംബമെന്ന് ഈ പാവങ്ങളെ പറഞ്ഞ് പറ്റിച്ച് സ്വന്തം കുടുംബത്തില്‍ പെട്ടവര്‍ക്ക് സുരക്ഷിതരായി,സുഖലോലുപരായി ജീവിക്കാന്‍ ശ്രദ്ധിക്കുന്നിടത്താണ് സിപിഎം നേതാക്കളുടെ കാപട്യം മറനീക്കുന്നത്.ഇത് അണികള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നതേയുള
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
കണ്ണൂരും രാഷ്ട്രീയവും കൊലപാതകവും
Mukundan- Posts : 4
Rs : 8
Reputation : 0
Join date : 2014-12-26
- Post n°1
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan