ബംഗാളികളും ബ്രിട്ടീഷുകാരും പിന്നെ മലയാളിയും ......
****************************
ഇന്ന് അവധിയല്ലേ ... മൂടിപ്പുതച്ചു കിടന്നുറങ്ങാം
അപ്പഴേക്കും ഭാര്യ കുലുക്കി വിളിച്ചു.
.. " ദേ ... മനുഷ്യാ .. ഇങ്ങോട്ടെണീറ്റേ ...."
എന്താടി മൃഗമേ ... എന്ന് ചോദിക്കാൻ നാവുയർത്തിയതാണ്.... ചോദിച്ചില്ല ..
പേടിച്ചിട്ടല്ല ... ഇന്ന് മിക്കവാറും ഹോട്ടലുകൾ അവധിയായിരിക്കും . അപ്പോൾ ഭക്ഷണത്തിന് വീടു തന്നെ ആശ്രയം ... ......
മാത്രമല്ല ചിന്നം വിളിക്കുന്ന ആനയുടെ മുന്നിൽ നിന്ന് വെല്ലുവിളിക്കുന്നത് ധീരതയല്ല ... ഔചിത്യമില്ലായ്മയാണന്ന് എനിക്കറിയാം .......
.....എന്തായാലും ഉറക്കം പോയി ഇനി എണീറ്റേക്കാം ..... ...
കോട്ടുവായിട്ട് കണ്ണും തിരുമ്മി സിറ്റ്വട്ടിലെത്തിയ ഞാൻ കാണുന്നത് എനിക്ക് നേരെ പറന്നു വരുന്ന മലയാള പത്രവും സൈക്കിളിൽ പാഞ്ഞു പോകുന്ന ബംഗാളി പയ്യനെയുമാണ് ...
പത്രം ഏജന്റ് പണം വാങ്ങാൻ മാത്രമേ വരാറുള്ളു. .... ഇനി അധികം താമസിക്കാതെ മലയാളപത്രത്തിന്റെ ഏജൻസിയും ബംഗാളികൾ നേരിട്ട് എടുത്തേക്കും...... എല്ലായിടത്തും ബംഗാളികൾ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു .... ഹോട്ടലിൽ ഇഢലി ഉണ്ടാക്കുന്നത് ബംഗാളി .......
കുട നന്നാക്കാൻ ചെന്നപ്പോൾ അവിടേം ബംഗാളി ....
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കയറിയ പ്രൈവറ്റ് ബസിലെ കിളി ബംഗാളി .......
പാർട്ടി ജാഥകൾക്ക് ബംഗാളി ....
നെഹ്റു ട്രോഫിക്ക് വള്ളം തുഴഞ്ഞത് ബംഗാളി .....
എന്തിനേറെ പറയുന്നു ... കഴിഞ്ഞ ദിവസം എന്റെ സ്കൂളിന്റെ മുന്നിൽ കൂളിംഗ് ഗ്ലാസും വച്ചു നിന്ന 4 പൂവാലൻമാരും ബംഗാളികൾ ....
(.... പ്രണയിക്കാൻ വരെ മലയാളിക്ക് മടിയായിരിക്കുന്നു........ )
ഈ ബംഗാളികളെ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് ബ്രിട്ടീഷുകാരെയാണ് ........
കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ അവസാനം നാട്ടുകാരായി .. നാട്ടുകാരായ നമ്മുടെ പൂർവികർ അവരുടെ അടിമകളും ...
ബംഗാളികളും അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നില്ലേ...? എന്നൊരു സംശയം ..
ഭാവിയിൽ ഇലക്ഷന് നല്ല മലയാളി സ്ഥാനാർത്ഥികൾ കിട്ടാതെ വന്നാൽ പല പാർട്ടികളും ബംഗാളികളെ നിർത്തിയേക്കും....... അവസാനം ഭരണവും പോലീസും എല്ലാം ബംഗാളികളായേക്കും ....... !!!.........
...അങ്ങനെ വരുമ്പോൾ കേരളാ സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെടുമായിരിക്കും ....
പോലീസിലെ ഒരു മലയാളി മംഗൾപാണ്ഡെ ആയിരിക്കും അത് തുടങ്ങി വെക്കുക......
ജാലിയൻവാലാബാഗ് പോലെ പെരുമ്പാവൂർ കൂട്ടക്കൊല നടക്കുമായിരിക്കും.....
മറൈൻ ഡ്രെവിൽ ഉപ്പുസത്യാഗ്രഹവും .. ക്വിറ്റ് കേരളാ പ്രസ്ഥാനവും ഉണ്ടാവുമായിരിക്കും ......
.......... ഒടുവിൽ ഒരുപാട് രക്തച്ചൊരിച്ചിലിനും നിരാഹാരത്തിനും ശേഷം ബംഗാളികൾ കേരളം വിടുമായിരിക്കും ....
അന്ന് ... ബ്രിട്ടീഷുകാർ പണ്ട് ഇന്ത്യയെ വിഭജിച്ചതു പോലെ ബംഗാളികൾ കേരളാ വിഭജനം നടത്തുമായിരിക്കും .... .... മലപ്പുറവും കോഴിക്കോടും ചേർത്ത് വേറെ സംസ്ഥാനം രൂപീകരിക്കുമായിരിക്കും ...
കർത്താവേ .... കാലിക്കറ്റ് യൂണിവേഴ്സിറ്റി അപ്പുറത്താവുമോ ...?
ചിന്തിച്ചിട്ട് തല കറങ്ങുന്നു .......
.................
..................
" ദേ ..... മനുഷ്യാ .... ( ഭാര്യയുടെ ശബ്ദം)
ഇന്ന് അവധിയാണ് .. മുറ്റം മുഴുവൻ കാടുപിടിച്ചു കിടക്കുന്നത് ഒന്ന് ശരിയാക്കി താ ... ഇന്നലെ കൂടി ഒരു മൂർഖനെ കണ്ടതേയുള്ളു . ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് .........
ആര് ... പാമ്പോ .. ( എന്റെ ചിന്ത )
ഏതായാലും ടൗണിലേക്കിറങ്ങാം, ഏതെങ്കിലും ബംഗാളിയെ കിട്ടിയാൽ മുറ്റം ഒന്നു വെടിപ്പാക്കിക്കാം ...

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan