Manoj Venugopalഞാന്‍ എന്തിന് ഗാന്ധിജിയെ വധിച്ചു : നാഥുറാം വിനായക് ഗോഡ്സേ :----------------------------------------------------------------------------------------------------1948 ജനുവരി പതിമൂന്നാം തിയതി ഗാന്ധി മരണം വരെ ഉപവാസം നടത്തുവാന്‍ തീരുമാനിച്ചു എന്ന് ഞാന്‍ അറിഞ്ഞു . ആ ഉപവാസത്തിന് കാരണമായി ഗാന്ധി പറഞ്ഞത്ഹിന്ദു -മുസ്ലീം ഐക്യമാണ്. പക്ഷേ എനിക്കും , എന്നെ പോലുള്ള മറ്റു പലര്‍ക്കും ആ ഉപവാസത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമായിരുന്നു . കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അന്പത്തിയഞ്ചു കോടി രൂപ പാക്കിസ്ഥാന് നല്കിക്കുക എന്നതായിരുന്നു ആ ഉദ്ദേശം. വിഭജന സമയത്ത് , ഈ തുകയുടെ മേല്‍ പാകിസ്ഥാന് ഉന്നയിച്ച അവകാശം ഭാരത സര്‍ക്കാര്‍ സുവ്യക്തമായ ഉറപ്പോടെ തള്ളിയതായിരുന്നു . പക്ഷെ ജനാധിപത്യ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം ഗാന്ധിജിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറ്റപ്പെടുന്നതാണ് കണ്ടത്. ഗാന്ധിയുടെ പാകിസ്ഥാന് പ്രിയത്തിനെതിരെതാരതമ്യം ചെയ്യപ്പെടുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം എന്നത് തുലോം നിസ്സാരമാണ് എന്ന് എനിക്കറിയാമായിരുന്നു.( നോട്ട് : ഉപവാസം തുടങ്ങി മൂന്നാം ദിവസം വെളുപ്പിനെ രണ്ടര മണിക്ക് ഉണര്‍ന്ന ഗാന്ധി , ചൂട് വെള്ളത്തിലെ കുളിക്ക് ശേഷം അദ്ദേഹത്തിന്റെസെക്രട്ടറി ആയിരുന്ന പ്യാരേ ലാലിനെ കൊണ്ട് 55 കോടി രൂപ പാകിസ്ഥാന് ഉടനെ നല്‍കണം എന്ന് യൂണിയന് സര്‍ക്കാരിന് കത്ത് എഴുതിച്ചു . അതുവരെ ആ തുക നല്കാന് വിസമ്മതിച്ചിരുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ആ കത്ത് ലഭിച്ചതോടെ ഉടനടി ആ തുക പാകിസ്ഥാന് നല്‍കുകയും ചെയ്തു - ലാഹോര്‍ ടു ഡെല്‍ഹി എന്ന പുസ്തകത്തില്‍ ഉപവാസ സമയം ഗാന്ധിജിയോട് ഒപ്പമുണ്ടായിരുന്ന പ്രാണ്‍ സേത്ത് നല്കുന്ന ദൃക്സാക്ഷി വിവരണം )ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയാറിലോ അതിനടുത്തോ സുഹ്രവര്ദ്ധിയുടെ സര്‍ക്കാര്‍ പരിരക്ഷയില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന മുസ്ലീം അതിക്രമങ്ങള്‍ ഞങ്ങളുടെ രക്തം തിളപ്പിക്കുന്നതായിരുന്നു. അതെ സുഹ്രവര്ദ്ധിയെരക്ഷിക്കാന് ഗാന്ധി മുന്നോട്ട് വരികയും സ്വന്തം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ അയാളെ 'ഷഹീദ് സാബ്'- ഒരു രക്തസാക്ഷിയാക്കി അവതരിപ്പിച്ച് തുടങ്ങിയപ്പോള്ഞങ്ങള്ക്കുണ്ടായ അപമാനവും , ധാര്‍മ്മിക രോഷവും സീമാതീതമായിരുന്നു.(നോട്ട് : ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ആറില്‍ , ഓഗസ്റ്റ് പതിനാറാം തിയതി ജിന്ന മുസ്ലീം ലീഗിന്റെ ശക്തി ഭാരതത്തിന് വ്യക്തമാക്കാന്പ്രഖ്യാപിച്ച ഡയറെക്കറ്റ് ആക്ഷന്‍ എന്ന് ചരിത്രം വിളിക്കുന്ന ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമത്തിന് സര്ക്കരിനുള്ളില് നിന്നും കലാപകാരികളെ സഹായിച്ച ആളായിരുന്നു പില്ക്കാലത്ത് പാകിസ്ഥാന് പ്രധാന മന്ത്രിയായ ഹുസൈന് സുഹ്രവര്ദ്ധി)ഭക്തിയുടെ മാര്ഗ്ഗത്തില്ജീവിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുമ്പത്തില്‍ പിറന്ന എന്നെ സംബന്ധിച്ച് ഹിന്ദു മതം ,അതിന്റെ ചരിത്രം , ഹൈന്ദവ സംസ്കാരം എന്നിവയോടുള്ള ആദരവ് സ്വാഭാവികമായി വന്നു ചേര്‍ന്നതായിരുന്നു. അതിനാല്‍ തന്നെ ഹൈന്ദവതയെക്കുറിച്ച് എന്നിലുള്ള അഭിമാനം തീക്ഷണമായിരുന്നു. വളര്ന്നപ്പോള്ഒരുഇസത്തോടും , രാഷ്ട്രീയ/മത വീക്ഷണങ്ങളോടും ഉപരിപ്ലവ സഖ്യങ്ങള്‍ ഇല്ലാത്ത സ്വതന്ത്ര ചിന്ത എന്നില്‍ വികസിച്ചു .അതിനാലാണ് കേവലം ജന്മം കൊണ്ട് മാത്രം കല്‍പ്പിക്കപ്പെടുന്ന തൊട്ടു കൂടായ്മ , ജാതി എന്നീ വ്യവസ്ഥകള്‍ തുടച്ച് നീക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചതും . ആര് എസ് എസ്സിന്റെ ജാതി വിരുദ്ധ ശ്രേണികളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു അംഗമായി മാറിയ ഞാന്‍ എന്നും ഹിന്ദുകള്‍ക്ക് എല്ലാം ഭരണപരം , സാമൂഹികം , മതപരം ഇവയില്‍ തുല്യാവകാശമുണ്ടെന്നും , വേര്‍തിരിവ് വേണ്ടത് കഴിവിന്റെ അടിസ്ഥാനത്തില്മാത്രമാണ് എന്നും അല്ലാതെ ജന്മം എന്ന അപകടം കൊണ്ട് വന്നു പെട്ട ജാതി /തൊഴില്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അല്ല എന്നുമുള്ള നിലപാടുകള്‍ എടുത്തിരുന്നു.ആയിരക്കണക്കിന് ബ്രാഹ്മിണന്മാര് , ക്ഷത്രീയന്മാര്‍, വൈശ്യന്മാര് , ചാമാര്മാര് , ഭംഗികള്‍ തുടങ്ങിയ ഹിന്ദുക്കളെ ഒരുമിപ്പിച്ചു ജാതി വ്യവസ്ഥക്ക് എതിരായി നടത്തിയിരുന്ന ജാതി വിരുദ്ധ അത്താഴങ്ങളില്‍ പരസ്യമായിത്തന്നെ ഞാന്‍ പങ്കെടുത്തിരുന്നു. ഞങ്ങള്‍ ആ അത്താഴങ്ങള്‍ കഴിച്ചിരുന്നത് , ഒരുമിച്ച് ജാതിയുടെ എല്ലാ നിയമങ്ങളും തകര്‍ത്ത് കൊണ്ടാണ് . ഇന്ത്യയുടെ ആധുനിക ചരിത്രം കൂടാതെ അമേരിക്ക , ഫ്രാന്‍സ് , റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചരിത്രങ്ങള്‍ക്കൊപ്പം രാവണന് , ചാണക്യന് ,ദാദാ ഭായ് നവറോജി , വിവേകാനന്ദന് , ഗോഖലെ , തിലക്ക് എന്നിവരുടെ പ്രസംഗങ്ങളും , കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട് . ഇവ കൂടാതെ സോഷ്യലിസം , മാര്‍ക്സിസം എന്നിവയുടെ സൂക്ഷ്മ തത്വങ്ങളും ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷേ ഇവയിലെല്ലാം ഉപരി ,മറ്റു ഏതൊരു ഏകമായ ആശയ ധാരകള്‍ക്കും ഉപരി , കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ , ഇന്ത്യന്‍ ജനതയുടെ ചിന്തകളും , പ്രവര്ത്തികളുംവാര്ത്തെടുക്കുന്നതിന് ഏറെ സഹായിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്ന രണ്ട് ആശയധാരകളുടെ ഉടമകളായ വീര്‍ സവര്‍ക്കര്‍ , ഗാന്ധിജി ; ഇവര്‍ എഴുതിയതും , പ്രസംഗിച്ചതുമെല്ലാം ഞാന്‍ വിശദ മായി പഠിച്ചിട്ടിട്ടുണ്ട്.ഇത്തരം വായനകളും , ചിന്തകളും എന്നെ നയിച്ചത് ഹൈന്ദവ സംസ്കാരത്തെയും ഹിന്ദുക്കളെയും ഒരു ദേശ സ്നേഹിയായും , വിശ്വ പൌരനായും സേവിക്കുക എന്നത് എന്റെ പ്രഥമ കര്‍ത്തവ്യമാണ് എന്ന വിശ്വാസത്തിലേ ക്കായിരുന്നു . മുപ്പത് കോടിയോളം വരുന്ന ഹിന്ദുക്കളുടെ സ്വാതന്ത്ര്യവും, നീതി പൂര്‍വ്വമായ താത്പര്യങ്ങളും സുരക്ഷിതമാക്കുകഎന്ന പ്രവര്‍ത്തിയില്‍ , ലോകത്തിന്റെ അഞ്ചിലൊന്ന് വരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ആശയം സ്വാഭാവികമായി അടങ്ങിയിരിക്കുന്നു . ഈ അടിയുറച്ച വിശ്വാസം എന്നെ ഹൈന്ദവ സനാതന തത്വശാസ്ത്രത്തിനും , ആശയ പദ്ധതികല്ക്കുമായി എന്നെ തന്നെ സമര്‍പ്പിക്കാനുള്ള പ്രേരക ശക്തിയായി . അത്തരം ഒരു തത്വശാസ്ത്രത്തിനും , ആശയ പദ്ദതികള്ക്കുംമാത്രമേ ഹിന്ദുസ്ഥാന്‍ എന്ന എന്റെ മാതൃഭൂമിക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനും , ആ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഉതകുകയുള്ളു . മാത്രമല്ല , അവയ്ക്ക് മാത്രമേ ഹിന്ദുസ്ഥാന്‍ എന്ന എന്റെ മാതൃഭൂമിയുടെ സേവനങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ മാനവരാശിക്ക് പ്രാപ്യമാക്കുവാന്‍ സാധിക്കുകയുള്ളു.ആയിരത്തി തൊള്ളായിരത്തി ഇരുപത് മുതല്‍ , അതായത് ലോകമാന്യ തിലക്കിന്റെ മരണ ശേഷം , കോണ്‍ഗ്രസ്സില്‍ ഗാന്ധിജിയുടെ സ്വാധീനം വര്‍ദ്ധിച്ച് വരികയും , ക്രമേണ അത് ഒരു പരമാധികാരമായി വളരുകയും ചെയ്തു . സമൂഹത്തെ ഉണര്‍ത്തുവാനുള്ള ആദ്ദേഹത്തിന്റെ പ്രവര്‍ത്തികളുടെ തീക്ഷ്ണത ഐതിഹാസികമായിരുന്നു . മാത്രമല്ല ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഗാന്ധിജി നാടകീയമായി അവതിരിപ്പിച്ചിരുന്ന സത്യം , അഹിംസ എന്നീ ആശയങ്ങള്‍ ആ തീക്ഷ്ണതയുടെ വീര്യം വര്‍ദ്ധിപ്പിച്ചു. സാമാന്യ ബുദ്ധിയും ,അറിവ് നേടിയ മനസുമുള്ള ഒരാള്‍ക്കും ഈ ആശയങ്ങളെ എതിര്ക്കുവാന്സാധിക്കില്ല. സത്യത്തില്‍ , ഈ ആശയങ്ങള്‍ നൂതനമായവ അല്ല താനും . നിയമപരമായ ഏതൊരു പൊതു ജന മുന്നേറ്റത്തിന്റെയും ആശയങ്ങളില്‍ ഇവ അടങ്ങിയിട്ടുണ്ട് .പക്ഷെ മാനവരാശിയെന്ന വലിയ സമൂഹത്തിന് , ഏകമായി , സാധാരണ ദൈനംദിന ജീവിതത്തില്‍ , ഈ അപ്രാപ്യമായ ഉയരത്തിലുള്ള ആശയങ്ങള്‍ അതി സൂക്ഷ്മമായി പിന്തുടരാന് സാധിക്കും എന്ന് കരുതുന്നത് , ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.സത്യത്തില്‍ , അഭിമാനം , കര്മ്മത്തോടുള്ള ഉത്തരവാദിത്വം, ഉറ്റവരോടും , രാജ്യത്തോടുമുള്ള സ്നേഹം എന്നീ വികാരങ്ങള്‍ നമ്മെ പലപ്പോഴും അക്രമരാഹിത്യമെന്ന ആശയത്തെ അവഗണിച്ച് ശക്തിയെ അവലമ്പിക്കാന് നിര്‍ബന്ധിതരാക്കും. ശക്തി ഉപയോഗിച്ചുള്ള അധിനിവേശത്തിനെതിരെ നടത്തുന്ന സായുധ സമരം അധാര്മ്മികമാണ്എന്ന് ഒരിക്കലും എന്റെ മനസിന് സങ്കല്പ്പിക്കാന് സാധിക്കില്ല. അത്തരം ഒരു അധിനിവേശത്തെ ശക്തി കൊണ്ട് എതിര്‍ക്കുന്നതും , പരാജയപ്പെടുത്തുന്നതും ധര്‍മ്മമാണ് എന്നാണ് എന്റെ വിശ്വാസം .(രാമായണത്തില്‍) ദിഗന്തഭേരി മുഴക്കിയ യുദ്ധത്തിലൂടെ രാവണനെ വധിച്ചാണ് രാമന് സീതയെ രക്ഷിച്ചത് . (മഹാഭാരതത്തില്‍) ദുഷിച്ച അധാര്‍മ്മികത അവസാനിപ്പിക്കുവാന്‍ കൃഷ്ണന് കംസനെ വധിക്കേണ്ടി വന്നു; അപ്രകാരം തന്നെ അര്ജുനന് അഭിവന്ദ്യനായ ഭീഷ്മര്‍ ഉത്പ്പാടെ തന്റെ അനേകം ബന്ധു മിത്രാധികളെ , അവര്‍ അക്രമിയുടെ പക്ഷം ചേര്ന്നതിനാല്വധിക്കേണ്ടി വന്നു. ശ്രീരാമന് , ശ്രീകൃഷ്ണന് , അര്ജുനന് തുടങ്ങിയവരുടെ മേല്‍ ഹിംസയുടെ കുറ്റം ചുമത്തുകവഴി മഹാത്മയില്‍ മാനവരാശിയുടെ കര്‍മ്മങ്ങളുടെ ഉറവയുടെ നേരെ പുറം തിരിഞ്ഞ് നില്ക്കുന്ന വികാരങ്ങളാണ് കാണുവാന്‍ സാധിക്കുക എന്നത് എന്റെ ഉറച്ച വിശ്വാസമാണ്. കുറച്ച് കൂടി സമീപകാലത്തെ ചരിത്രത്തില്‍, ഛത്രപതി ശിവജി നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളാണ് മുസ്ലീം ഭീകരതയെ പ്രഥമമായി തടയാനും , ക്രമേണ നശിപ്പിക്കാനും കാരണമായത്. അക്രമിയായ അഫ്സല് ഖാനെ കൊല്ലുക എന്നത് ശിവജിയെ സംബന്ധിച്ച് അത്യന്താപേക്ഷിതമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ അദ്ദേഹത്തിന് സ്വന്തം ജീവന് നഷ്ട്ടപ്പെടുമായിരുന്നു.ചരിത്രത്തിലെ അതികായരായ ശിവജി , റാണാ പ്രതാപ് , ഗുരു ഗോബിന്ദ് സിംഗ് തുടങ്ങിയവരെ മാര്ഗ്ഗംതെറ്റിയ രാജ്യസ്നേഹികള്എന്ന് ഇകഴ്ത്തിയത് വഴി , സ്വന്തം ഉള്ളിലെ ആശയ വൈരുധ്യങ്ങള്‍ വെളിവാക്കുക മാത്രമാണ് ഗാന്ധിജി ചെയ്തത്. അദ്ദേഹം (ഗാന്ധിജി ), കേള്‍ക്കുമ്പോള്‍ പൂര്‍വ്വാപര വൈരുദ്ധ്യമായി തോന്നാമെങ്കിലും, സത്യം-അഹിംസ എന്നെ ആശയങ്ങുലെ പേരില്‍ മുന്നറിവില്ലാത്ത വന്‍ വിപത്തുകള്‍ ഈ രാജ്യത്തിനുമേല്‍ പതിപ്പിച്ച ഒരു ഹിംസാത്മക സമാധാന വാദിയായിരുന്നു.അതെ സമയം ശിവജി, റാണാ പ്രതാപ് , ഗുരു ഗോബിന്ദ് സിംഗ് തുടങ്ങിയവര്‍, അവര്‍ നേടിക്കൊടുത്ത സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവരുടെ രാജ്യത്തെ ജനഹൃദയങ്ങളില്‍ ആരാധ്യരായി ചിര: പ്രതിഷ്ഠ നേടുകയും ചെയ്തു.1919കളോടെ മുസ്ലീങ്ങളുടെ പ്രീതി പിടിച്ചു പറ്റണം എന്ന ലക്ഷ്യത്തിന്റെകാര്യത്തില് ഗാന്ധിജി ഏതിനും തുനിഞ്ഞ ഒരു അവസ്ഥയിലായിരുന്നു . അതിനായി അദ്ദേഹംപരിഹാസ്യവും , യുക്തിരഹിതവുമായവാഗ്ദാനങ്ങള് ഒന്നിന് പിറകെ ഒന്നായി മുസ്ലീങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്നു . ഖിലാഫത്ത് പ്രസ്ഥാനത്തെ അദ്ദേഹം ഈ രാജ്യത്ത് പിന്തുണച്ചു .ആ ആശയത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെപൂര്ണ്ണ പിന്തുണ ഉറപ്പാക്കുവാനുംഗാന്ധിക്ക് കഴിഞ്ഞു. പക്ഷേ താമസിയാതെ തന്നെ ദേശീയ ഐക്യം മുസ്ലീങ്ങളുടെ ഉദ്ദേശങ്ങളില്‍ ഏറ്റവും അവസാനത്തേത് പോലുമല്ല എന്ന് മാപ്പിള ലഹള കാണിച്ച് തന്നു . ഹിന്ദുക്കളുടെ കൂട്ടക്കൊലയാണ് തുടര്‍ന്നുണ്ടായത്. ലഹള തെല്ലും ബാധിക്കാത്ത മട്ടില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അതിനെ ഏതാനം മാസങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായും അടിച്ചമര്‍ത്തി.ബ്രിട്ടിഷ് സാമ്രാജ്യത്വം കൂടുതല്‍ ശക്തിപ്പെട്ടു. ഹിന്ദു മുസ്ലീം ഐക്യം എന്ന മാനസിക സുഖം ഗാന്ധിജിക്ക് ലഭിച്ചു , ഭാരതത്തില്‍ മുസ്ലീങ്ങള്‍ കൂടുതല്‍ മത ഭ്രാന്തന്മാര് ആയി മാറി. ദുരന്തങ്ങളും അന്തര ഫലങ്ങളും ഹിന്ദുക്കളുടെ അതിഥികളുമായി.മുപ്പത്തിരണ്ട് വര്‍ഷങ്ങളായി അടിഞ്ഞു കൂടിയ ഇത്തരം പ്രകോപനങ്ങള്‍ മുസ്ലീം അനുകൂല നിരാഹരത്തിലൂടെ അവയുടെ പാരമ്യത്തില്‍ എത്തിയതാണ് , ഗാന്ധിജിയെ താമസം വിനാ ഇല്ലായ്മ ചെയ്യണം എന്ന തീരുമാനത്തിലേക്ക് എത്തുവാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്. സൌത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഗാന്ധിജി വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം താന്‍ മാത്രമാണ് ശരി-തെറ്റുകള്‍ തീരുമാനിക്കുന്നഅന്തിമ വിധികര്ത്താവ്എന്ന ഭാവനാത്മകമായ ഒരു മനോനില വളര്‍ത്തിയെടുത്തു. തന്റെ നേത്രത്വം രാജ്യത്തിന് വേണമെങ്കില്‍ തനിക്ക് ഒരിക്കലും പിഴവുകള്‍ സംഭവിക്കില്ല എന്ന് മറ്റുള്ളവര്‍ സമ്മതിക്കണം എന്ന നിര്ബന്ധബുദ്ധിഅദ്ദേഹം കാണിച്ചിരുന്നു .അങ്ങനെ ചെയ്യാത്ത പക്ഷം കോണ്‍ഗ്രസ്സില്‍നിന്നും വിട്ട് , അദ്ദേഹം തന്നിഷ്ടങ്ങള്‍ നടപ്പാക്കി പോന്നിരുന്നു .അത്തരം ഒരു മനോഭാവത്തെ ഒരിക്കലും അര്ദ്ധമാര്ഗ്ഗഅനുരഞ്ജനം കൊണ്ട് മെരുക്കുക സാധ്യമല്ലായിരുന്നു. ഒന്നുകില്‍ കോണ്‍ഗ്രസ്സ് ഗാന്ധിജിയുടെ ഇഛകള്‍ക്ക് വഴങ്ങി വിനീതരായി കഴിയുക. ഒപ്പം ഗാന്ധിജിയുടെ എല്ലാ ഭ്രമകല്‍പ്പനകള്‍ക്കും, തോന്നിയവാസങ്ങള്‍ക്കും , നിഗൂഡ തത്വങ്ങള്‍ക്കും. പ്രാകൃതമായ ദര്‍ശനങ്ങള്‍ക്കും കുട പിടിക്കുക. അല്ലെങ്കില്‍ ഗാന്ധിജിയെ ഉപേക്ഷിച്ച് മുന്നോട്ട് നീങ്ങുക. എല്ലാത്തിനനും , എല്ലാവരുടെ കാര്യങ്ങള്‍ക്കും ഗാന്ധിജി മാത്രമായിരുന്നുആന്ത്യ വിധി കര്‍ത്താവ് . സിവില്‍ ഡിസ്ഒബീഡിയന്സ്നീക്കത്തെ നയിക്കുന്ന സൂത്രധാരന്‍ അദ്ദേഹമായിരുന്നു;അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും അതിന്റെ സൂത്രവാക്യം എന്ത് എന്ന് അറിയില്ലായിരുന്നു. സിവില്‍ ഡിസ്ഒബീഡിയന്സ്എപ്പോള് തുടങ്ങണം , എപ്പോള്‍ പിന്‍വലിക്കണം എന്നതും അദ്ദേഹത്തിന് മാത്രം അറിവുള്ള ഒന്നായിരുന്നു. സിവില്‍ ഡിസ്ഒബീഡിയന്സ്മൂവ്മെന്റ് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താലും , പരാജയത്തിലൂടെ ഭാവനാതീതമായ വിനാശങ്ങളും , രാഷ്ട്രീയമായ തിരിച്ചടികളും അത് കൊണ്ടുവന്നാലും മഹാത്മായുടെ അപരാജിതത്വത്തിന് അത് വിഷയമായിരുന്നില്ല. "ഒരു സത്യാഗ്രഹി ഒരിക്കലും പരാജയപ്പെടുകയില്ല' എന്നതായിരുന്നു സ്വന്തം അപരാജിതത്വംഘോഷിക്കാനുള്ള അദ്ദേഹത്തിന്റെസൂത്രസംജ്ഞ. അദ്ദേഹത്തിനല്ലാതെ ആര്‍ക്കും ഒരു സത്യാഗ്രഹിയുടെ നിര്‍വചനം എന്താണ് എന്ന് അറിയില്ല താനും . അങ്ങിനെയാണ് സ്വന്തംലക്ഷ്യങ്ങളുടെ വിധി കര്‍ത്താവിന്റെയും , മധ്യസ്ഥസമതിയുടെയും വേഷങ്ങള്‍ മഹാത്മാവ് സ്വയം അണിഞ്ഞിരുന്നത്.ഇത്തരം ബാലിശമായ കിറുക്കുകള്‍, നിര്‍ബന്ധ ബുദ്ധികളും അദ്ദേഹത്തിന്റെഅതികഠിനമായ ജീവിത രീതികളും , നിരന്തര പ്രവര്‍ത്തനങ്ങളും, അഹങ്കാര സ്വഭാവുമൊക്കെയായി കൂടി കലര്ന്നപ്പോള്ഗാന്ധിജിയെ ഒരേ സമയം ഭയാവഹവും , അപ്രതിരോധ്യനുമായ ഒരാളായി മാറ്റി.ഗാന്ധിയുടെ രാഷ്ട്രീയം യുക്തിരഹിതമാണ് എന്ന് കരുതിയിരുന്നവര്‍ നിരവധിയാണ്. പക്ഷെ അവര്‍ക്കെല്ലാം ഒന്നുകില്‍ കോണ്‍ഗ്രസ്സില്‍നിന്നും പിന്‍വാങ്ങാനോ അല്ലെങ്കില്സ്വന്തം ബുദ്ധി ഗാന്ധിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് അദ്ദേഹത്തിന്റെഇഷ്ടങ്ങള്ക്ക് വഴങ്ങാനോ മാത്രമേ സാധിച്ചുള്ളൂ. അത്തരത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ ഒരു സ്ഥാനത്തിരുന്ന്അബദ്ധങ്ങള്ക്ക്മേല് അബദ്ധങ്ങള്‍, പരാജയങ്ങള്ക്ക്മേല് പരാജയങ്ങള്‍ ,ദുരന്തങ്ങള്‍ക്ക് മേല്‍ ദുരന്തങ്ങള്‍ ; എന്നിവ വരുത്തിവെച്ച കുറ്റങ്ങള്ക്ക്ഗാന്ധി ഉത്തരവാദിയാണ്.ഗാന്ധിയുടെ മുസ്ലീം -അനുകൂല കാഴ്ചപ്പാട് രാഷ്ട്രഭാഷയുടെ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച തലതിരിഞ്ഞ നിലപാടില്‍ ദാര്‍ഷ്ട്യത്തോടെ പ്രകടമാകുന്നു. ഹിന്ദി ഭാഷയാണ് രാഷ്ട്ര ഭാഷയായി സ്വീകരിക്കേണ്ടത് എന്നത് തര്‍ക്കങ്ങള്‍ ഇല്ലാത്ത വസ്തുതയാണ്. തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്ത് ഗാന്ധി സ്വയം ഹിന്ദിക്ക് വളരെയധികം പ്രചോദനങ്ങള്‍ നല്കി വന്നിരുന്നു. പക്ഷെ മുസ്ലീങ്ങള്‍ക്ക് അത് ഇഷ്ടമാകുന്നില്ലഎന്ന് മനസിലാക്കിയതോടെഅദ്ദേഹം ഹിന്ദുസ്ഥാനി എന്ന് വിളിക്കപ്പെടുന്ന ആശയത്തിന്റെ പരിരക്ഷിതാവായി ചമഞ്ഞ് തുടങ്ങി. ഇന്ത്യയിലെ എല്ലാവര്ക്കും ഹിന്ദുസ്ഥാനി എന്നൊരു ഭാഷ തന്നെയില്ല എന്ന് വ്യക്തമായി അറിയാം. വ്യാകരണമോ , നിശ്ചിത പദാവലിയോ ഇല്ലാത്ത ഹിന്ദുസ്ഥാനി ഹിന്ദി -ഉര്‍ദു ഭാഷകളുടെ പിതൃശൂന്യമായ ഒരു സങ്കര സൃഷ്ടിയാണ്. പക്ഷേ മഹാത്മായുടെ കുതര്ക്കയുക്തിക്ക് പോലയൂം ഹിന്ദുസ്ഥാനിയെ പൊതു സ്വീകര്യമാക്കുവാന് കഴിഞ്ഞില്ല . അദ്ദേഹത്തിന്റെഅന്ധരായ ആരാധകര്‍ , തീര്‍ച്ചയായും , ആ ഭാഷ ഉപയോഗിച്ച് തുടങ്ങി . ഹിന്ദി ഭാഷയുടെ ആകര്‍ഷണീയതയും, ശുദ്ധിയും മുസ്ലീങ്ങളുടെ പ്രീതിക്കായി വ്യഭിചരിക്കപ്പെടും എന്ന ഒരു അവസ്ഥ സംജാതമായിരുന്നു. ഗാന്ധിയുടെ ഇത്തരം പരീക്ഷണങ്ങള്‍ എല്ലാം തന്നെ ഹിന്ദുക്കളുടെ നഷ്ടങ്ങള്ക്ക്മേല് ഉള്ളവയായിരുന്നു.1946 ഓഗസ്റ്റ് മുതല്‍ മുസ്ലീം ലീഗിന്റെ സ്വകാര്യ പട്ടാള വ്യൂഹങ്ങള്‍ ഹിന്ദുക്കളുടെ കൂട്ടക്കൊല തുടങ്ങി. നടക്കുന്ന സംഭവങ്ങളില്‍ ദുഖിതനായിരുന്നുവെങ്കിലും, അന്നത്തെ വൈസ്രോയ് ലോര്‍ഡ് വേവല്‍ , ബലാത്സംഗങ്ങള്‍,കൊലയും ,കൊള്ളിവെയ്പ്പും ഇവയൊന്നു തടയാന്‍ 1935 ,ഇന്ത്യന്‍ സര്‍ക്കാര്‍ ആക്റ്റ് അനുസരിച്ചുള്ള സ്വന്തം അധികാരം വിനയോഗിച്ചില്ല.അതെ വര്‍ഷം സെപ്റ്റമ്പര്‍ മാസം നിയുകതാമായ് ഇടക്കാല സര്‍ക്കാരിനെ ,മുസ്ലീം ലീഗ് തുടക്കത്തില്‍ തന്നെ സര്ക്കരിനുള്ളില് നിന്നും തകര്‍ക്കുകയായിരുന്നു. പക്ഷേ മുസ്ലീം ലീഗുകാര്‍ എത്രത്തോളം വിശ്വാസ വഞ്ചകരും , രാജ്യ ദ്രോഹികലുമായി അനുദിനം മാറിക്കൊണ്ടിരുന്നോ, അത്രത്തോളം ഗാന്ധിക്ക് അവരോടുള്ള ഭ്രമം വര്‍ദ്ധിക്കുകയായിരുന്നു. കാര്യങ്ങള്ക്ക്ഒത്തു തെര്പ്പക്കാന്കഴിയാത്തതിനാല്ലോര്ഡ് വേവലിന് രാജി വെയ്ക്കേണ്ടി വന്നു. അനങ്ങാത്ത രാജാവിന് ശേഷം കൊല്ലുന്ന രാജാവ് എന്ന കണക്കിന് വേവല്‍ മാറി ലോര്‍ഡ് മൌന്റ്റ്ബാറ്റന് വന്നു. ദേശീയതയും , സോഷ്യലിസവും പരസ്യമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ്സ് അതോടെ രഹസ്യമായി കത്തിമുനയില്‍ തന്നെ പാക്കിസ്ഥാന് എന്ന ആശയത്തെ രഹസ്യമായി അംഗീകരിച്ചു ; ജിന്നക്ക് മുന്നില്‍ അവര്‍ നിരുപാധികം കീഴടങ്ങി. അങ്ങനെ ഇന്ത്യ കീറി മുറിക്കപ്പെട്ടു. ഇന്ത്യയുടെ മൂന്നില്‍ ഒന്ന് ഭൂമി നമുക്ക് 1947 ഓഗസ്റ്റ് പതിനഞ്ച് മുതല്‍ വിദേശ രാജ്യമായി മാറി. ഇന്ത്യ കണ്ടത്തില്‍ ഏറ്റവും മഹാനായ വൈസ്രോയിയായി കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ ലോര്‍ഡ് മൌന്റ്റ്ബാറ്റണെ വാഴ്ത്തി .അധികാരം കൈമാറാനുള്ള തീയതി ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടിരുന്നത് .പക്ഷേ മൌന്റ്റ്ബാറ്റന് നടത്തിയ നിഷ്കരുണമായ ശസ്ത്രക്രിയയിലൂടെ വെട്ടി മുറിക്കപ്പെട്ട ഒരു രാഷ്ട്രം പത്തു മാസങ്ങള്‍ക്ക് മുന്‍പ് നമുക്ക് സമ്മാനിക്കപ്പെട്ടു. ഇത് മാത്രമാണ് ഗാന്ധിജിയുടെ മുപ്പത് വര്‍ഷങ്ങള്‍ നീണ്ട കോണ്‍ഗ്രസിലെ ഏകാധിപത്യത്തിന്റെ നേട്ടം . ഇതിനെയാണ് കോണ്‍ഗ്രസ്സ് "സ്വാതന്ത്ര്യം"എന്നും "സമാധാനപരമായ അധികാര കൈമാറ്റം" എന്നുമൊക്കെ വിശേഷിപ്പിക്കുന്നത് . ഹിന്ദു -മുസ്ലീം ഐക്യം എന്ന കുമിള , നെഹറുവിന്റെയും , അനുയായികളുടെയുംഅനുവാദത്തോടെ ഒരു മാതാധിഷ്ടിത രാജ്യം രൂപികരിക്കപ്പെട്ടതോടെ തകര്‍ന്നു. പാകിസ്ഥാന് രൂപികരണത്തെ അവര്‍ വിശേഷിപ്പിച്ചത് "അവരുടെ ത്യാഗങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം" എന്നാണ് . ആരുടെ ത്യാഗങ്ങള്‍ ? ഗാന്ധിജിയുടെ അനുവാദത്തോടെ , കോണ്ഗ്രസ്സിന്റെഉന്നത നേതാക്കള്‍ , നമ്മള് ആരാധ്യയായി കാണുന്ന രാജ്യത്തെ കീറി മുറിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഭയാനകമായ ക്രോധം വന്ന് നിറഞ്ഞു .മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാന്‍ ഗാന്ധിജി മുന്നോട്ടു വെച്ച ഉപാധികളില്‍ ഒന്ന് ഹിന്ദു അഭയാര്ത്ഥികള്തങ്ങുന്ന മുസ്ലീം പള്ളികള്‍ ഒഴിപ്പിക്കണം എന്നായിരുന്നു . പക്ഷേ പാക്കിസ്ഥാനില്ഹിന്ദുക്കള് ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഗാന്ധിജി അതിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല . മരണം വരെ ഉപവാസം തുടങ്ങി അത് അവസാനിപ്പിക്കാനുള്ള ഉപാധികള്‍ വെയ്ക്കുമ്പോള്‍, പാക്കിസ്ഥാനിലെ മുസ്ലീങ്ങള്‍ക്ക് മേല്‍ എന്തെങ്കിലും ഉപാധികള്‍ വെച്ചാല്‍ , തന്റെ ഉപവാസം മരണത്തില്‍ അവസാനിച്ചാല്‍ പോലും പാകിസ്ഥാന് മുസ്ലീങ്ങള്‍ അതില്‍ തെല്ലും വിഷമിക്കില്ല എന്നറിയാനുള്ള കുശാഗ്ര ബുദ്ധി ഗാന്ധിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് , മുസ്ലീങ്ങള്‍ക്ക് മേലുള്ള ഉപാധികള്‍ അദേഹം മനപൂര്‍വ്വം ഒഴിവാക്കിയതും . വിഭജന സമയത്ത് നടത്തിയ ഉപവാസം ജിന്നയും , മുസ്ലീങ്ങളും അചഞ്ചലമായി നേരിട്ട് , തന്റെ ആഹ്വാനങ്ങള്‍ക്ക് തരിമ്പും വില നല്‍കാതെ മുന്നോട്ട് പോയ അനുഭവം ഗാന്ധിയെ ആ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കിച്ചിരുന്നു.ഗാന്ധി ഇന്ന് അറിയപ്പെടുന്നത്രാഷ്ട്ര പിതാവ് എന്നാണ് .അങ്ങനെയാണെങ്കില്‍ , ഒരു പിതാവെന്നുള്ള നിലയില്‍ തന്റെ കര്‍തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണമായും ഒരു പരാജയമായിരുന്നു. പരാജയം എന്ന് തന്നെയല്ല , രാഷ്ട്രത്തെ വിഭജിക്കാനുള്ള അനുവാദം നല്‍കുക വഴി അദ്ദേഹം ദേശദ്രോഹപരമായാണ് പെരുമാറിയതും.അത്തരം രാജ്യദ്രോഹത്തിലൂടെ ഗാന്ധി സ്വയം പാകിസ്ഥാന്റെ രാഷ്ട്രപിതാവാണ്എന്ന് തെളിയിച്ചു. അദ്ദേഹത്തിന്റെആന്തരികമായ ശബ്ദം , അഹിംസ തുടങ്ങിയ തത്വങ്ങള്‍ എല്ലാം ജിന്നയുടെ ദൃഡനിശ്ചയത്തില്‍ തട്ടി തരിപ്പണമാവുകയായിരുന്നു. എതാശയങ്ങളുടെ മേല്‍ ഒരുപാട് കാര്യങ്ങള്‍ കെട്ടി പൊക്കി എന്ന് അവകാശപ്പെടുന്നോ, അതെ ആശയങ്ങള്‍ ഇവിടെ നിസഹായമാണ് എന്ന് തെളിയിക്കപ്പെട്ടു.ചുരുക്കി പറഞ്ഞാല്‍ , ഗാന്ധിജിയെ ഞാന്‍ വധിക്കുകയാണെങ്കില്‍ , എന്റെ അസ്ഥിത്വം തന്നെ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും എന്നും , ആളുകളില്‍ നിന്നും വെറുപ്പല്ലാതെ മറ്റൊന്നും എനിക്ക് പ്രതീക്ഷിക്കാന്‍ ഉണ്ടാവില്ലെന്നും , ജീവനേക്കാള്‍ ഞാന്‍ വിലമതിക്കുന്ന എന്റെ ആത്മാഭിമാനം വരെ എനിക്ക് നഷ്ടമാകുമെന്നും; അങ്ങനെ ഒരു പരിണാമം ഞാന്‍ സുചിന്ത്യമായിത്തന്നെ മുന്‍കൂട്ടി കണ്ടിരുന്നു. പക്ഷേ അതെ സമയം തന്നെ ഗാന്ധിജിയുടെ അഭാവത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ പ്രായോഗിക ബുദ്ധിയോടെ , തിരിച്ചടികള്‍ നല്കുവാന് ശേഷിയുള്ള , സൈനിക ശക്തിയുള്ള ഒന്നാകും എന്നും ഞാന്‍ ചിന്തിച്ചു .എന്റെ ഭാവി നിസംശയം പൂര്‍ണ്ണമായും നശിക്കും , പക്ഷെ രാഷ്ട്രം പാകിസ്ഥാനിലേക്കുള്ള ആന്തരിക ധാരകളില്‍ നിന്നും രക്ഷ നേടും . ജനങ്ങള്‍ എന്നെ വിഡ്ഢിയെന്നോ , സ്വബോധമില്ലത്തവനെന്നോ ഒക്കെ വിളിച്ചേക്കാം .പക്ഷെ രാഷ്ട്രം യുക്തിയുടെ അടിസ്ഥാനത്തില്തിരഞ്ഞെടുക്കപ്പെടുന്ന മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോകുവാന്‍ സ്വന്തന്ത്ര്യയാകും.ഇതെല്ലാം ചിന്തിച്ച് ഞാന്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു; പക്ഷെ ഒരാളോടും ഞാന്‍ അതിനെക്കുറിച്ച്ഒരക്ഷരം ഉരിയാടിയില്ല . ധൈര്യം എന്റെ രണ്ട് കൈകളിലും എടുത്ത ഞാന്‍ , ബിര്‍ലാ ഹൌസിന്റെ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ , ജനുവരി മുപ്പത് , 1948 ന് , ഗാന്ധിജിക്ക് നേരെ നിറയൊഴിച്ചു.ഞാന്‍ പറയുന്നു, ഞാന്‍ നിറയൊഴിച്ചത് , ദശ ലക്ഷങ്ങള്‍ വരുന്ന ഹിന്ദുക്കളുടെ മേല്‍ തീവ്രവേദനകളും , നാശവും തന്റെ ആശയങ്ങളിലൂടെ പതിപ്പിച്ച വ്യക്തിയുടെ നേര്‍ക്കാണ്. അത്തരം ഒരു കുറ്റവാളിയെ ശിക്ഷിക്കാനുള്ളഒരു നിയമ സംവിധാനവും ഇല്ല. അക്കാരണത്താലാണ്ഞാന് ആ മാരകമായ നിറകള്‍ ഒഴിച്ചത്. എന്റെ മനസ്സില്‍ ആരോടും വ്യക്തിപരമായ വിദ്വേഷം ഇല്ല .പക്ഷെ ഇന്നത്തെ സര്‍ക്കാരിനോട് , അവരുടെ അമിത മുസ്ലീം പ്രീണന നയങ്ങള്‍ കാരണം, എനിക്ക് തെല്ലും ബഹുമാനമില്ല എന്ന് പറയേണ്ടിയിരിക്കുന്നു.പക്ഷെ അതെ സമയം അത്തരം നയങ്ങള്‍ എല്ലാം തന്നെ ഉരുവായത് ഗാന്ധിയുടെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമായിരുന്നുഎന്നും ഞാന്‍ വ്യക്തമായി കാണുന്നു. ജനങ്ങള്‍ എന്നെ വിഡ്ഢിയെന്നോ , സ്വബോധമില്ലത്തവനെന്നോ ഒക്കെ വിളിച്ചേക്കാം .പക്ഷെ ഗാന്ധിയുടെ അഭാവത്തില്‍ രാഷ്ട്രം യുക്തിയുടെ അടിസ്ഥാനത്തില്തിരഞ്ഞെടുക്കപ്പെടുന്ന മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോകുവാന്‍ സ്വന്തന്ത്ര്യയാകും.വളരെയധികം ഖേദത്തോടെ തന്നെ പറയട്ടെ , പ്രധാനമന്ത്രി നെഹറു , പലപ്പോഴും തന്റെ വാക്കുകളും പ്രവര്ത്തികളുംപരസ്പര വിരുദ്ധങ്ങളാണ് എന്ന് മറന്ന് പോകുന്നു.കാലാകലാത്ത് ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് അദ്ദേഹം പറയുന്ന അവസരങ്ങളില്‍ ഈ വൈരുദ്ധ്യം പ്രകടമാണ് . ഇവിടെ , പാക്കിസ്ഥാന് എന്ന മാതാധിഷ്ടിത രാഷ്ട്രം ഉണ്ടാകാന്‍ ഉള്ള കാരണങ്ങളില്‍ നെഹറു നേതൃസ്ഥാനം വഹിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നെഹറുവിന്റെ ആ ജോലി ഗാന്ധിയുടെ പിടിവാദപരമായ മുസ്ലീം പ്രീണന നയങ്ങള്‍ കൂടുതല്എളുപ്പമാക്കുകയും ചെയ്തു . ഇന്ന് ഞാന്‍ കോടതിയുടെ മുന്നില്‍ നില്‍ക്കുന്നത് എന്റെ കര്മ്മത്തിന്റെപൂര്ണ്ണമായ പങ്ക് ഏറ്റെടുത്തുകൊണ്ടാണ് . തീര്‍ച്ചയായും , ന്യായാധിപന് , എനിക്കെതിരെ യോഗ്യമെന്ന് കരുതുന്ന വിധി പ്രസ്താവിക്കുകയും ചെയ്യും. പക്ഷേ എനിക്ക് നേരെ എന്തെങ്കിലും ദയ കാണിക്കണം എന്നോ ,ആരെങ്കിലും എനിക്കായി ദയക്ക് വേണ്ടി അപേക്ഷിച്ചു കാണുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കൂടി കൂട്ടി ചേര്‍ക്കുന്നു .എന്റെ കര്‍മ്മത്തിന്റെ ധാര്‍മ്മിക വശത്തെക്കുറിച്ച് എനിക്കുള്ള ആത്മവിശ്വാസം , അതിനെതിരെ എല്ലാ വശങ്ങളില് നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍,തെല്ലു പോലും ഉലചിട്ടില്ല . വരും കാലങ്ങളില്‍ ഏതെങ്കിലും ഒരു നാള് , സത്യസന്ധമായി ചരിത്രം എഴുതുന്നവര്‍ എന്റെ പ്രവര്‍ത്തിയെ അളന്ന് അതിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയുംഎന്നതില് എനിക്ക് ലവലേശം സംശയമില
Most active topics
Most Viewed Topics
Important Notice
Fri Dec 26, 2014 6:07 am by Admin
Important Notice
[You must be registered and logged in to see this link.] മലയാളികളുടെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഉണ്ടാക്കിയ കമ്മ്യൂണിറ്റി വെബ്സൈറ്റ് ആണ്. ഇവിടെ പ്രസിദ്ധീകരിച്ച പല …
Guidelines- വഴികാട്ടി
Forum rules -നിയമങ്ങള്‍
Fri Dec 05, 2014 6:05 pm by Admin
Forum rules -നിയമങ്ങള്‍
1. Forum is for all malayalees but others can also become member and take benefits
2. Members are requested to not to post post copy righted materials and their links or url
3. Never post abusive words which may heart other members or any community/religion
4. Don't post advertisements and or posts for business purpose
5. Any posts will be …
Forum constructed
Mon Dec 01, 2014 3:35 pm by Admin
Welcome to [You must be registered and logged in to see this link.] This is a community forum for the all malayalees and keralites all over the world to discuss anything. Here all type of discussion allowed with in the rules and regulation of community.
ഞാന്‍ എന്തിനു ഗാന്ധിജിയെ വധിച്ചു?
Ravanan- Posts : 140
Rs : 315
Reputation : 11
Join date : 2014-12-05
- Post n°1
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan