ന്യൂഡല്‍ഹി: മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നു. ഹിന്ദു മഹാസഭയുടെ നേതാവായിരുന്നു മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ. അഞ്ച് നഗരങ്ങളില്‍ പ്രതിമ സ്ഥാപിക്കാനാണ് സംഘടന സര്‍ക്കാരിന്റെ അനുമതി തേടുകയെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക്കിനെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഹിന്ദുമഹാസഭയുടെ ഓഫീസ് പരിസരത്ത് പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.' എല്ലാ മഹാപുരുഷന്മാരുടെയും പ്രതിമ സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോഡ്സെയുടെത് ആയിക്കൂട'' ചന്ദ്രപ്രകാശ് കൗശിക്ക് ചോദിച്ചു.
രാജസ്ഥാനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗോഡ്സെയുടെ അര്ദ്ധകായപ്രതിമ ഇപ്പോള്‍ ഹിന്ദുമഹാസഭയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കയാണ്. മാര്‍ബിളിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
1948 ജനുവരി 30 ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഗോഡ്സെ ഹിന്ദുമഹാസഭയുടെ ഓഫീസ് സന്ദര്‍ശിച്ചതായാണ് കരുതപെടുന്നത്. അയാള്‍ ആ ഓഫീസില്‍ ഉപയോഗിച്ച മുറി ഹിന്ദുമഹാസഭ പ്രത്യേകമായി 'സംരക്ഷിച്ചി'രിക്കുകയാണ്.
ഇക്കോണമിക്ക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ ഹിന്ദുമഹാസഭ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക്ക് ഗാന്ധി വധത്തെ ന്യായീകരിക്കുന്ന രീതിയിലാണ് സംസാരിച്ചത്. '' ഗോഡ്സെ ഒരു ബ്രാഹ്മണനായിരുന്നു. ഒരു പത്രാധിപരായിരുന്നു. കടുത്ത നടപടിക്ക് മുതിരുന്നതിന് മുമ്പ് മറ്റെല്ലാ മാര്‍ഗങ്ങളും അദ്ദേഹം ആരാഞ്ഞിരുന്നു' ഗാന്ധി വധത്തെക്കുറിച്ച് ഹിന്ദു മഹാസഭ പ്രസിഡന്റ് പറഞ്ഞു.
ഗോഡ്സെ ദേശീയവാദിയാണെന്ന് കഴിഞ്ഞ ദിവസം ബി ജെ പി എം പി സാക്ഷി മഹാരാജ് പറഞ്ഞത് വിവാദമായിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഹിന്ദുത്വ നിലപാടുകള്‍ നടപ്പിലാക്കാന്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടയാണ് ഗാന്ധി വധത്തെതന്നെ ന്യായികരിച്ച് പുതിയ ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan