------ ഇങ്ങനെയൊരു സന്ദര്‍ഭം ഉണ്ടായിട്ടുണ്ടാവില്ലേ? -----1988-ലെ ഡിസംബര്‍ മാസം കുളിരുള്ള ഒരു പുലര്‍കാലം. പതിവ് കസര്‍ത്തുകള്‍ക്കുശേഷം മമ്മൂട്ടി പത്രവുമെടുത്ത് ഉമ്മറത്തെ കസേരയില്‍ വന്നിരുന്നു. പത്രം നിവര്‍ത്തി വായനതുടങ്ങിയപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു.അകത്തുനിന്നും ഭാര്യ - ഇക്കാ, ഹരിഹരന് സാറാണ്. (ഹാന്‍ഡ്സെറ്റ് മമ്മൂട്ടിക്ക് കൈമാറിക്കൊണ്ട് അവര്‍ പറഞ്ഞു)മമ്മൂട്ടി - നമസ്കാരം ചേട്ടാ. എന്താ ഇത്ര രാവിലേ. സുഖമല്ലേ.ഹരിഹരന് - സുഖമൊക്കെ തന്നെ. താന്‍ നാളെ ഫ്രീയാണോ.മമ്മൂട്ടി - ഫ്രീയെന്നുവെച്ചാല്, നമ്മുക്കെപ്പോഴാമാഷേ ഒഴിവുകിട്ടുന്നേ. ഇപ്പോത്തന്നെ രാത്രിയില്‍ ഷൂട്ടിംഗ് പറ്റില്ലെന്ന് കടുപ്പിച്ചുപറഞ്ഞിട്ടാ ഒന്ന് ഉറങ്ങാന്‍തന്നെ പറ്റുന്നത്.ഹരിഹരന് - ഉം.. ഈ വര്‍ഷം നല്ല കോളല്ലേ കിട്ടിയത്. എല്ലാം നല്ല സിനിമകള്‍.മമ്മൂട്ടി - അതെ, അതും ഒരുകണക്കിന് ശരിയാണ്. എന്നാലും ഒരു നല്ല വേഷമെന്ന് പറയാന്‍ ഒന്നുമില്ലതന്നെ. എല്ലാം ഒരുതരം മീശപിരിക്കലും, മരംചുറ്റി പ്രേമവും.ഹരിഹരന് - അതാണ് ഞാന്‍ തന്നെ വിളിച്ചത്. നാളെ താന്‍ രാവിലെ കോഴിക്കോട്ടേക്ക് വാ. നമ്മുടെ സ്ഥിരം സ്ഥലത്ത്. ഒരു പ്രധാന കാര്യമുണ്ട്.മമ്മൂട്ടി - വല്ല കോളും ഒള്ളതാണോ ആശാനേ.ഹരിഹരന് - കോളൊക്കെയുണ്ടെടോ. എം.ടി.യും കാണും.മമ്മൂട്ടി - ആഹാ... ഞാന്‍ രാവിലെ അവിടെയുണ്ട്.ഹരിഹരന് - ഒ.കെ.മമ്മൂട്ടി - ഒ.കെ.പിറ്റേന്ന് രാവിലെ കോഴിക്കോട് പാരമൗണ്ട് ഹോട്ടലിലെ മുറിയില്‍ മമ്മൂട്ടിയെത്തുമ്പോള്‍ ഹരിഹരന് കുളികഴിഞ്ഞിറങ്ങുകയായിരുന്നു.ഹരിഹരന് - ങാ- താന്‍ വന്നോ. ഇരിക്ക് ഞാനൊന്ന് ഡ്രസ് മാറട്ടെ. ഗംഗാധരന് എം.ടി.യെ കൂട്ടിവരാന്‍ പോയിരിക്കുകയാണ്.മമ്മൂട്ടി പത്രവും ഓടിച്ചുനോക്കി സോഫയിലിരുന്നു.അല്പസമയത്തിനകം ഹരിഹരന് ഡ്രസ്സ് മാറ്റി ഒപ്പം വന്നിരുന്നു. റൂം സര്‍വ്വീസിലേയ്ക്ക് രണ്ട് ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞതും എം.ടിയും പിന്നാലെ പി.വി.ഗംഗാധരനുംമുറിയിലേയ്ക്കെത്തി.എം.ടി. - ഇപ്പോഴും ഈ തണുപ്പൊക്കെയുണ്ടെന്നത് വലിയ കാര്യം തന്നെ. ഇനി എത്രനാളേയ്ക്കെന്നതാ സംശയം.മമ്മൂട്ടി - നമസ്കാരം സാര്‍.എം.ടി. - നമസ്കാരം. ഹരി കാര്യം പറഞ്ഞോ?ഹരിഹരന് - ഇല്ല. അത് ഞാന്‍ പറയുന്നതിനേക്കാള്‍ സാറ് പറയുന്നതാണ് നല്ലത്. അതിന്റെ ഒരു ആത്മാവ് നഷ്ട്പപെടും.പി.വി. - ഞാന്‍ തുടങ്ങിവെയ്ക്കാം. മമ്മൂട്ടി, സാറിന്റെ ഒരു സ്ക്രിപ്റ്റുണ്ട്. ഒരു വെറൈറ്റി സാധനം. നമ്മളത് ചെയ്യുന്നു.മമ്മൂട്ടി - എനിക്കങ്ങോട്ട് മുഴുവനും കിട്ടിയില്ലല്ലോആശാനേ.എം.ടി - ഞാന്‍ പറയാം. ഒരു സിനിമ. വടക്കന്പാട്ടുകഥകളില്നിന്ന്.മമ്മൂട്ടി - സാറിന്റെ സ്ക്രിപ്റ്റാവുമ്പോള് ചോദിക്കാനില്ല, എങ്കിലും, ആ സബ്ജക്ട് ഇപ്പോള്‍ ഏല്‍ക്കുമോ. ലാലിനെവെച്ച് സാജനെടുത്ത പ്രോജക്ടുതന്നെ പൂര്‍ത്തിയായില്ല.എം.ടി. - താന്‍ മുഴുവന്‍ കേള്‍ക്ക്. ഇത് വടക്കന്‍പാട്ടിലെ സ്ഥിരം കഥയല്ല. താനെന്റെ രണ്ടാമൂഴം വായിച്ചിട്ടില്ലേ. അതുമാതിരി. വടക്കന്‍പാട്ടിലെ ചതിയന്‍ എന്ന് വിവരിക്കുന്ന ചന്തു എന്ന കഥാപാത്രത്തിന് ഒരു പുനര്‍ചിന്തനം. അതാണ് ഒറ്റവാക്യത്തില്‍ സംഗതി.--തുടര്‍ന്ന് കഥയുടെ പശ്ചാത്തലം യുക്തിയുക്തമായ വിവരണങ്ങളോടുകൂടി എം.ടി. വിവരിച്ചുപറഞ്ഞു. മമ്മൂട്ടി ത്രില്ലിലാണ്.---മമ്മൂട്ടി - ഉഗ്രന്‍. ഇത് കലക്കും. എന്നത്തേയ്ക്കാണ് ഹരിഹരന്‍സാര്‍ ഇത് പ്ലാന്‍ചെയ്യുന്നത്.ഹരിഹരന് - മമ്മൂട്ടിയുടെ സമയം എ്പ്പോഴോ അപ്പോള്‍.മമ്മൂട്ടി - ഇത് നാളെ തുടങ്ങണോ? ഞാന്‍ റഡി.ഹരിഹരന് - അതൊന്നും വേണ്ടെടോ. അടുത്തമാസത്തോടെതുടങ്ങാം.എം.ടി. - എന്നാല്‍ നിങ്ങളിരിക്ക്. എനിക്കിവിടെ അടുത്തൊരാളെ കാണാനുമുണ്ട്. ഗംഗാധരന് എന്നെ ഒന്നങ്ങോട്ട് വിട്. മമ്മൂട്ടി, തിരക്കഥയുടെ പൂര്ത്തിയായിടത്തോളം ഞാന്‍ കൊടുത്തുവിടാം. താനൊന്നുവായിച്ച് തയ്യാറെടുത്തോളൂ.....എം.ടിയെയുംകൂട്ടി പി.വി. പുറത്തുപോയി. കതകടച്ചുകുറ്റിയിട്ട് ഹരിഹരന് സോഫയില്‍ വന്നിരുന്നു.ഹരിഹരന് - ഒരു സംഗതിയുണ്ട് കേട്ടോ. തിരക്കഥ ശരിക്കും പൂര്‍ത്തിയായിട്ടില്ല. എം.ടി. ഈ പ്രോജക്ട് ഒരു വൈശാലി സ്റ്റൈലില്‍ എടു്കാനിരുന്നതാണ്. അതായത് പുതുമുഖങ്ങളെവെച്ച്.മമ്മൂട്ടി - പിന്നെന്തുപറ്റി?ഹരിഹരന് - പകുതിയോളമെത്തിയപ്പോഴാണ് കഥാപാത്രത്തിന് തന്റെ ഒരു ആത്മാവ് കേറിയത്. എന്നെവിളിച്ചുപറഞ്ഞു, ഹരിഹരന് ഇനി അവന് വരണം, മമ്മൂട്ടി. അവനാണ് ചന്തുവാകേണ്ടത് എന്ന്. അങ്ങനെയാണ് തന്നെ വിളിച്ചത്.മമ്മൂട്ടി - അത് നന്നായി. എം.ടി.യുടെ കഥാപാത്രമെന്ന്പറയുമ്പോള് നമുക്കൊരു ആവേശമാണ്. അതിരിക്കട്ടെ, മറ്റുള്ള കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന്നിശ്ചയിച്ചോ?ഹരിഹരന് - ആരോമലായി സുരേഷിനെയാണ് കണ്ടിരിക്കുന്നത്. ഏകദേശം നായകനോടൊത്തുനില്ക്കുന്ന കഥാപാത്രമാണ്.മമ്മൂട്ടി - ചെക്കന് നമ്മളെ മുക്കുമോ ചേട്ടാ.ഹരിഹരന് - ഹഹഹ, അയാള്‍ക്കുകിട്ടുന്ന നല്ലൊരുവേഷമാണ് ഇത്. പിന്നെ, രണ്ടുപേരും കുറേ അഭ്യാസങ്ങളൊക്കെപഠിക്കേണ്ടിവരും. നല്ല ഉശിരന്‍ അങ്കമൊക്കെയുണ്ടിതില്.
മമ്മൂട്ടി - എന്തുവേണേല്‍ ചെയ്യാം ആശാനേ. നായിക, അതായത് ഉണ്ണിയാര്‍ച്ച ആരാണ്?
ഹരിഹരന് - മാധവി, അവളാകുമ്പോള്‍ പണ്ടേ കുറേ കളരിയും കരാട്ടെയുമൊക്കെപഠിച്ചിട്ടുണ്ടല്ലോ, പിന്നെ ആ കണ്ണുകള്‍. ആരെയും കീഴ്പ്പെടുത്തുന്ന ആ കണ്ണുകളാണ് നമുക്ക് വേണ്ടത്. ജോനകരെ വിറപ്പിച്ചു എന്നൊക്കെ പറയുന്നതില്‍ ആ സൗന്ദര്യത്തിനുംസ്ത്രീയെന്ന പരിഗണനയ്ക്കും കുറേ പങ്കുണ്ടെന്നാണ്എം.ടിയുടെ പക്ഷം
.മമ്മൂട്ടി - എന്നാല്‍ ശരി ചേട്ടാ. ഞാനിറങ്ങുന്നു. വിളിച്ചാല്മതി.ഡേറ്റൊക്കെ ഞാന്‍ ശരിയാക്കിക്കൊള്ളാം
.ഹരിഹരന് - ഒ.കെ. അങ്ങനെയാകട്ടെ.------
മമ്മൂട്ടി - എന്തുവേണേല്‍ ചെയ്യാം ആശാനേ. നായിക, അതായത് ഉണ്ണിയാര്‍ച്ച ആരാണ്?
ഹരിഹരന് - മാധവി, അവളാകുമ്പോള്‍ പണ്ടേ കുറേ കളരിയും കരാട്ടെയുമൊക്കെപഠിച്ചിട്ടുണ്ടല്ലോ, പിന്നെ ആ കണ്ണുകള്‍. ആരെയും കീഴ്പ്പെടുത്തുന്ന ആ കണ്ണുകളാണ് നമുക്ക് വേണ്ടത്. ജോനകരെ വിറപ്പിച്ചു എന്നൊക്കെ പറയുന്നതില്‍ ആ സൗന്ദര്യത്തിനുംസ്ത്രീയെന്ന പരിഗണനയ്ക്കും കുറേ പങ്കുണ്ടെന്നാണ്എം.ടിയുടെ പക്ഷം
.മമ്മൂട്ടി - എന്നാല്‍ ശരി ചേട്ടാ. ഞാനിറങ്ങുന്നു. വിളിച്ചാല്മതി.ഡേറ്റൊക്കെ ഞാന്‍ ശരിയാക്കിക്കൊള്ളാം
.ഹരിഹരന് - ഒ.കെ. അങ്ങനെയാകട്ടെ.------
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan